OVS - Latest NewsOVS-Kerala News

മലങ്കര വര്‍ഗീസ്‌ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നു

പെരുമ്പാവൂര്‍ : നീതിക്കും സത്യത്തിനുംവേണ്ടി നിലകൊണ്ട് തന്‍റെ അവസാനതുള്ളി രക്തംപോലും സഭയ്ക്കും സമൂഹത്തിനുംവേണ്ടി സമര്‍പ്പിച്ച പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ  ഓർത്തോഡോക്‌സ് പള്ളി ഇടവകാംഗവും മലങ്കര സഭാ മാനേജിംങ് കമ്മിറ്റിയംഗമായിരുന്ന തോമ്പ്രയില്‍ ടി.എം.വര്‍ഗീസിന്‍റെ (മലങ്കര വര്‍ഗ്ഗീസ്) 15-മത്  ചരമവാര്‍ഷികവും രക്തസാക്ഷിത്വദിനവും ഡിസംബര്‍ 5 ചൊവ്വാഴ്ച  സംഘടിപ്പിക്കുന്നു.

പെരുമ്പാവൂര്‍ ബഥേല്‍ സൂലോക്കോ ഓർത്തോഡോക്‌സ്   പള്ളിയില്‍  രാവിലെ  6.30 മണിക്ക് പ്രഭാത നമസ്കാരം 7 മണിക്ക്    വിശുദ്ധ കുര്‍ബ്ബാന, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന എന്നിവ നടക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടത്തും.

മലങ്കര വര്‍ഗീസിന്  ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍(ഒ.വി.എസ്) നിര്‍മ്മിച്ച ഹൃസ്വചിത്രം കാണാം

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)