OVS-Kerala News

പിതാക്കന്മാരുടെ ജന്മനാട്ടില്‍ ചിരകാല സ്വപ്‌നം സഫലമാകുന്നു;തൃപ്പൂണിത്തുറ പള്ളിക്ക് ശിലയിട്ടു

കൊച്ചി : കാലം ചെയ്ത പിതാക്കന്മാരുടെ ജന്മനാടായ തൃപ്പൂണിത്തുറയില്‍ പണിയുന്ന ഓർത്തോഡോക്‌സ് ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തി.ഭാഗ്യസ്മരണാര്‍ഹനായ പത്രോസ് മാര്‍ ഒസ്താത്തിയോസ്, പൗലോസ്‌ മാര്‍ ഗ്രീഗോറിയോസ് എന്നീ  പിതാക്കന്മാരുടെ ജന്മ നാടാണ് തൃപ്പൂണിത്തുറ.കൊച്ചി ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മാര്‍ ഐറെനിയോസ് മെത്രാപ്പോലീത്തായായിരുന്നു തൃപ്പൂണിത്തുറ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തോഡോക്‌സ് പള്ളിയുടെ ശിലയിട്ടത്.സഭാ അല്‍മായ ട്രസ്റ്റി ജോര്‍ജ് പോള്‍,ഭദ്രാസനത്തിലെ വൈദീകര്‍ ചടങ്ങില്‍ പങ്കെടുത്തു.പണികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നു ഓവിഎസ് ഓണ്‍ലൈനെ അറിയിച്ചു.