OVS - Latest NewsOVS-Kerala News

തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം : യുവജനപ്രസ്ഥാനം

പരിശുദ്ധ  സഭയുടെയും യുവജനപ്രസ്ഥാനത്തിന്റെയും പേരില്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും ശ്രീമതി. വീണാ ജോര്‍ജ്ജിന്റെ ഇന്റര്‍വ്യൂ എന്ന പേരില്‍ വന്നിരിക്കുന്നതും അടിസ്ഥാനരഹിതം. ഇതിനെ പലരും വ്യക്തിതാല്പര്യങ്ങള്‍ക്കും രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. വീണാ ജോര്‍ജ്ജ് നല്കിയ വിശദീകരണത്തില്‍ പറഞ്ഞത് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പിന്തുണ നല്കിയെന്നാണ്്. വീണാ ജോര്‍ജ്ജ് ആറന്മുള മണ്ഡലത്തില്‍ ജയിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംഘടിത പ്രവര്‍ത്തനത്തിന്റെയും നാനാജാതി മതസ്ഥരായ പൊതുസമൂഹത്തിന്റെയും പ്രവര്‍ത്തനഫലമായാണ്. ഇതിന്റെ ഉത്തരവാദിത്തം സഭയുടെതായി ഏറ്റെടുത്ത് സഭയുടെ  അനൌദ്യോഗിക പോര്‍ട്ടലായ    ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡ് പ്രസീദ്ധികരിച്ച വാര്‍ത്ത പൊതുസമൂഹത്തില്‍ വര്‍ഗ്ഗീയവിഷം കുത്തിവയ്ക്കുന്നതാണ്.പരിശുദ്ധ  സഭയുടെ മകള്‍ എന്ന നിലയില്‍ സഭയ്ക്ക് അഭിമാനം ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നാല്‍ വിജയത്തിന്റെ ഉത്തരവാദി സഭയോ യുവജനപ്രസ്ഥാനമോ അല്ല… വീണാ ജോര്‍ജ്ജിന് ഇതര ക്രൈസ്തവ സഭകളുടെയും ഹൈന്ദവ മുസ്ലീം സഹോദരങ്ങളുടെയും കലവറയില്ലാത്ത പിന്തുണ ലഭ്യമായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികളും പിന്തുണ നല്കി എന്നത് സ്വഭാവികം മാത്രമാണ്. ഇലക്ഷന്‍ സന്ദര്‍ഭത്തില്‍ സഹായിക്കാത്ത പലരും ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വരുന്നത് സഭയേയും സഭാമക്കളേയും ഭിന്നിപ്പിക്കുവാന്‍ വേണ്ടിയാണ്. ഇത്തരം ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ മുറിവുകള്‍ സൃഷ്ടിക്കുവാന്‍ മാത്രമേ സഹായമാകൂ. ശ്രീമതി. വീണാ ജോര്‍ജ്ജിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഭിന്നതകള്‍ സൃഷ്ടിക്കുന്നവര്‍ ആരെ സഹായിക്കുവാനാണ് പ്രവര്‍ത്തിക്കുന്നത് എന്നും തിരിച്ചറിയേണ്ടതാണെന്ന്  യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജസ്സന്‍ അറിയിച്ചു