OVS-Kerala News

എംജിഓസിഎസ്എം  മിഷനറി ഫോറം കേന്ദ്രതല ഉദ്ഘാടനം ചെയ്യപ്പെട്ടു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിദ്യാർഥി പ്രസ്ഥാനമായ എംജിഓസിഎസ്എം      ത്തിന്റെ മിഷിനറി ഫോറം കേന്ദ്ര തല ഉദ്ഘാടനം അറുന്നൂറ്റിമംഗലം മാർ പക്കോമിയോസ് ശാലേം ഭവനിൽ വച്ച് നവംബർ മാസം 26 ന് ഉച്ചയ്ക്ക് 2മണിക്ക് മാവേലിക്കര മെത്രാസന MGOCSM പ്രസിഡൻ്റ് അഭി.അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാന്തിഗിരി ആശ്രമം ഒാർഗനെെസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം നിർവ്വഹിച്ചു മുഖ്യ പ്രഭാഷണം നടത്തി. MGOCSM ജനറൽ സെക്രട്ടറി ഫാ.ഫിലൻ പി മാത്യു, സഭ മാനേജിങ് കമ്മിറ്റി അംഗം ജെറി വൈദ്യൻ MGOCSM മാവേലിക്കര മെത്രാസന സെക്രട്ടറി നിഖിത് കെ സക്കറിയ, ഫാ.ജോസി ജോൺ, ഫാ. സന്തോഷ്, ജി നൈനാൻ, ലാബി പീടികതറയിൽ, രെഷ്മ റെയ്ച്ചൽ, ക്രിസ്റ്റി തോമസ്, മിഷനറി ഫോറം സെക്രട്ടറി ജെറിൻ റോയി എന്നിവർ പ്രസംഗിച്ചു.