OVS - Latest NewsOVS-Kerala News

ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

പഴയ സെമിനാരി സ്ഥാപകന്‍ അഭിവന്ദ്യ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെയും, അഭിവന്ദ്യ പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെയും ഓര്‍മ്മപ്പെരുന്നാള്‍ സംയുക്തമായി പഴയസെമിനാരിയില്‍ ആചരിച്ചു. ഇന്നലെ വൈകുന്നേരം കുന്നംകുളത്തു നിന്നുളള തീര്‍ത്ഥാടകര്‍ക്ക് സെമിനാരി മാനേജര്‍ സഖറിയാ റമ്പാന്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന സന്ധ്യാനമസ്കാരത്തിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നേതൃത്വം നല്‍കി. ഇന്ന് നടന്ന വി.കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ് എന്നിവ നടന്നു.

മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍: ഒരു സഹയാത്രികന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍