OVS - Latest NewsOVS-Kerala News

ദേവഗിരി മാര്‍ ഏലിയ ചാപ്പല്‍ ജൂബിലിയുടെ നിറവിലേക്ക്

ദേവഗിരി:-1967ആം ആണ്ടു മാര്‍ച്ച്‌ മാസം മലങ്കര മെത്രപോലീതയും നാലാം കതോലിക്കായും ആയിരുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവയാല്‍ കൂദാശ നിര്‍വഹിക്കപെട്ട ഈ പരിശുദ്ധ ദേവാലയം സുവര്‍ണജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. സഭ ഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ തിരുശേഷിപ്പ് സൂക്ഷിക്കപെട്ടിട്ടുള്ള പ്രാര്‍ത്ഥന മുറി അനേകര്‍ക്ക്‌ ആശ്രയവും അനുഗ്രഹവും ആയി ഈ ചാപ്പലില്‍ നില കൊള്ളുന്നു. പരിശുദ്ധ ബസേലിയോസ് പൗലോസ്‌ ദ്വിതിയന്‍ കാതോലിക്കബാവയുടെ നേരിട്ടുള്ള ഭരണത്തിലുള്ള ഈ ചാപ്പലില്‍ റവ. ഫാ. എം. ടി കുരിയന്‍ മേലേടത്ത് വികാരിയായി സ്തുത്യര്‍ഹമായി സേവനമനുഷ്ടിച്ചു വരുന്നു. ജൂബിലി സ്മാരകമായി ഒരു പാരിഷ് ഹോം നിര്‍മ്മിക്കുന്നതിനായി ദൈവത്തില്‍ ശരണം പ്രാപിക്കുന്നു. ആയതിലേക്ക് ഏവരുടെയും പ്രാര്‍ത്ഥന പൂര്‍വമായ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.