OVS-Kerala News

ദേവലോകം ചാപ്പലിൽ ഓർമപ്പെരുന്നാൾ

കോട്ടയം ∙ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പും പരിശുദ്ധ അബ്ദേദ് മ്ശിഹ പാത്രിയർക്കീസ് ബാവായുടെ ഓർമപ്പെരുന്നാളും സംയുക്തമായി ഇന്നും നാളെയും ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും.

13 –8-2017 ഞയറാഴ്ച വിശുദ്ധ കുർബ്ബാനയെ തുടർന്ന് റവ.ഫാ.അശ്വിൻ, റവ.ഫാ.മത്തായി അല്ലിക്കുഴി എന്നിവരുടെ സാന്നിദ്ധ്യത്തിൽ അരമന മാനേജർ റവ.ഫാ.എം.കെ.കുര്യൻ കൊടിയേറ്റി. ഇന്ന് ആറിനു സന്ധ്യാനമസ്കാരം, സുവിശേഷ പ്രസംഗം–ഫാ. മാത്യു വർഗീസ് അടൂർ, പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർഥന നാളെ 6.30നു കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. രാജ്യത്തിനുവേണ്ടി പ്രത്യേക പ്രാർഥന, കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കും.

പെരുന്നാൾ ഇന്നും നാളെയും

വാകത്താനം∙ വള്ളിക്കാട്ട് ദയറായിലെ ശൂനോയോ പെരുന്നാൾ ഇന്നും നാളെയും നടക്കും. ഇന്ന് ഏഴിനു ജോസഫ് റമ്പാൻ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. വൈകിട്ട് ആറിന് സന്ധ്യാനമസ്കാരവും വചനശുശ്രൂഷയും. നാളെ 7.30നു റാന്നി ഹോളി ട്രിനിറ്റി ആശ്രമ സുപ്പീരിയർ ഔഗേൻ റമ്പാൻ കുർബാനയർപ്പിക്കും.

പെരുന്നാൾ നാളെ.

കുറിച്ചി ∙ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്ത‍ഡോക്സ് വലിയപള്ളിയിൽ െദെ‌‍‌‍‌‌‌വമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ നാളെ ആചരിക്കും. 7.30നു പ്രഭാത നമസ്കാരം. 8.30നു കുർബാന. തുടർന്നു റാസ, നേർച്ച വിളമ്പ്.