OVS - Latest NewsOVS-Exclusive NewsOVS-Kerala News

പിറവം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ പോലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി

കൊച്ചി: പിറവം സെൻറ് മേരീസ് വലിയ പള്ളി വികാരിക്കും ഭരണ സമിതിക്കും ബഹു. കേരളാ ഹൈക്കോടതി പോലീസ് സംരക്ഷണം അനുവദിച്ചു. ബഹു. സുപ്രിം കോടതി 2018 ഏപ്രിൽ 19-ന് പിറവം പള്ളിയെ സംബന്ധിച്ച് അന്തിമ വിധി പ്രഖ്യാപിച്ചു എങ്കിലും വിഘടിത വിഭാഗവും സർക്കാരും സുപ്രിം കോടതി വിധി നടപ്പാക്കാതെ നീട്ടികൊണ്ടു പോകുകയായിരുന്നു. എന്നാൽ ഈ വിധി നടപ്പാക്കുന്നതിന് വേണ്ടി പോലീസ് സംരക്ഷണം ഉൾപ്പെടെ ഉള്ള നിയമ നടപടികളിലെക്ക് പോകേണ്ടി വന്നു. അതിനായി വികാരിമാരും ട്രസ്റ്റിമാരും ഉൾപ്പെടെയുള്ളവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി നൽകുകയായിരുന്നു.

ഈ ഹർജിയിൽ യാക്കോബായ വിഭാഗവും സർക്കാരും ആവശ്യപ്പെട്ട യാതൊരു വാദഗതികളും കോടതി അംഗീകരിച്ചില്ല. സർക്കാർ നൽകിയ 19 ഇന മാർഗ്ഗ നിർദേശങ്ങളോട് മുഖം തിരിച്ച കോടതി നിയമ പ്രകാരം പോലീസ് പ്രവർത്തിക്കാൻ ബാധ്യസ്ഥമാണ് എന്നും സാഹചര്യങ്ങൾ അനുസരിച്ച് നിയമ പ്രകാരം പ്രവർത്തിക്കണം എന്നും നിർദേശിച്ചു. പാത്രിയർക്കീസ് പരമാധികാരിയാണ് എന്ന യാക്കോബായ വിഭാഗം വാദവും അംഗീകരിച്ചില്ല. ബഹു സുപ്രിം കോടതി ഉത്തരവ് അനുസരിച്ച് പാത്രിയർക്കീസിന്റെ പരമാധികാരം വാനീഷിങ്ങ് പോയിന്റിൽ എത്തി എന്നും ഉത്തരവിട്ടു.

ഹർജിക്കാരായ വികാരി, ട്രസ്റ്റിമാർക് ആത്മീയ ഭൗതിക അവകാശങ്ങൾ നിർവഹിക്കുന്നതിന് എതിർ കക്ഷികളായ യാക്കോബായ വിഘടിത വിഭാഗം വൈദീകരോ, അവരെ പിന്തുണയ്ക്കുന്നവർക്കോ അവകാശമില്ല എന്നും അത് തടസ്സപ്പെടുത്തരുത് എന്നും വിധിയിൽ വ്യക്തമാക്കിയിരിക്കുന്നു. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ശ്രീകുമാർ എസ്, പോൾ കുര്യാക്കോസ്, ഉണ്ണിരാജ എന്നിവർ ഹാജരായി.

പിറവം പള്ളി: സഭാതര്‍ക്കവും തത്ക്കാലാവസ്ഥയും