OVS - ArticlesOVS - Latest News

സമാധാന ചർച്ച- പാത്രിയർക്കീസിന്‍റെത് ആത്മാർത്ഥതയില്ലാത്ത നടപടി

മലങ്കര സഭ ഓറിയന്‍റെൽ (Oriental) ഓർത്തഡോക്സ് സഭകളിൽ പെട്ട ഒരു പ്രമുഖ സഭയാണ്. ഓറിയന്‍റെൽ ഓർത്തഡോക് സഭകൾ ഒന്ന് ഒന്നിന്‍റെ മുകളിലൊ കീഴേയൊ അല്ല, അതു കൊണ്ട് തന്നെ സ്വയം ശീർഷകത്വമുള്ള സ്വതന്ത്ര കാഴ്ച്ചപ്പാടുകൾ ഉള്ള ഒന്നാണ്. പരി. അന്ത്യോക്യാ പാത്രിക്കീസിനെ മലങ്കര സഭ ഒരു സഹോദരസഭയുടെ തലവൻ എന്ന രീതിയിൽ അംഗീകരിക്കുന്നു. സമൻമാരിൽ മുമ്പൻ എന്ന് വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. എന്ത് കൊണ്ടെന്നാൽ അദ്ദേഹത്തിന്‍റെ മുൻഗാമിയുടെ സഹകരത്തോടെ വാഴിക്കപ്പെട്ടതാണ് മലങ്കര സഭയിലെ കാതോലിക്കേറ്റ്. വാഴിക്കൽ കൽപനയിൽ (exhibit A13, A14) പറയുന്ന പ്രകാരം സ്നേഹ ബന്ധം മാത്രം തുടരാനാണ് (bond of Love and affection) മലങ്കര സഭയ്ക്ക് താൽപര്യം. അതു വഴി Holy Communion സാധ്യമാണ് എന്നും വിസ്മരിച്ച് കൂടാ. വസ്തുതകൾ ഇങ്ങനെയിരിക്കെ ബഹു. സുപ്രിം കോടതിയിൽ നിന്നും സഭാ തർക്കം അവസാനിപ്പിച്ച് കൊണ്ട് ഉന്നതമായ ഒരു വിധി ഉണ്ടായി. പതിവിന് വിരുദ്ധമായി പരി. പാത്രിയർക്കീസിന് കൂടി ബാധകമാക്കിക്കൊണ്ട് വിധി പ്രസ്താവം നടത്തിയിരിക്കുന്നു. അദേഹത്തിന്‍റെ അധികാരങ്ങൾ ശൂന്യാവസ്ഥയിൽ എത്തി എന്ന് 58 -ലും 95-ലും പറയുന്നു എങ്കിലും ഇത്തവണ അത് (Full effect has to be given ) സർവ്വ ശക്തിയോടും കൂടി അവസാനിച്ചതായും വ്യക്തമാക്കിയിരിക്കുന്നു. മാത്രമല്ല Spritual Superiority പേരിൽ പള്ളികളിലെക്ക് ശെമ്മാശന്മാർ, പട്ടക്കാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിക്കുന്നതും തടഞ്ഞിരിക്കുന്നു. സമാന്തര ഭരണവും അവസാനിപ്പിച്ചിരിക്കുന്നു. ആയതിനാൽ തന്നെ 1934 ലെ സഭാ ഭരണഘടനയിലെ 1 ഉം 101 ഉം വകുപ്പിന് ഇനി പ്രസക്തി നഷ്ടപ്പെട്ടതായി വേണം കരുതാൻ.

ആയതിനാൽ മലങ്കര സഭയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ബഹു സുപ്രിം കോടതി നിർദേശിച്ച 28 മാനദണ്ഡങ്ങൾ മാത്രം മതിയാകും. പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള പാത്രിയർക്കീസിന്‍റെ തന്ത്രപരമായ ഇടപെടൽ വിലപേശൽ മാത്രമായി കരുതാൻ കഴിയൂ. മാത്രമല്ല വിഭജനത്തിന് കാരണമായ മുൻഗാമിയുടെ 203 നമ്പർ കൽപനയുടെ ഇപ്പോഴത്തെ അവസ്ഥ എന്ത്? അതിന് വേദശാസ്ത്രപരമായി തിരുത്തൽ വരുത്തിയോ എന്നും അറിയാൻ താൽപര്യപ്പെടുന്നു. മറ്റൊന്ന് മുൻഗാമിയുടെ മുടക്കാണ്. അത് ഇപ്പോഴും നിലനിൽക്കുന്നോ ഇല്ലയോ? മലങ്കര സഭയുമായി വേദശാസ്ത്ര പരമായോ വിശ്വാസപരമായോ എന്തെങ്കിലും തർക്കങ്ങൾ അവശേഷിക്കുന്നുണ്ടോ എന്നും വ്യക്തമാക്കേണ്ടതുണ്ട്.

ജൂലായ് 3 വിധിക്ക് ശേഷം മലങ്കര സഭയിലെ സമാധാനത്തിന് വേണ്ടി പരി. പാത്രിയർക്കീസ് എന്ത് ചെയ്തു ? ഈ വിധിയെ ഇതുവരെ സ്വാഗതം ചെയ്യാത്തതെന്ത്? സ്വന്തം അനുയായികളെ പള്ളികളിലെ ക്രമസമാധാന പ്രശ്നങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാത്തതെന്ത്? മെത്രാന്മാരെയും വൈദികരെയും അത്മായരേയും നിയന്ത്രിക്കാൻ സാധിക്കാത്തതെന്ത്?

ആയതിനാൽ മലങ്കര സഭ അന്ത്യോക്യൻ സഭയുടെ കീഴ്ഘടകമല്ല. ഇപ്പോഴത്തെ അന്ത്യോക്യൻ പാത്രിയർക്കീസ് മലങ്കര സഭയുടെ സഹകരണത്തോടെ വാഴിക്കപ്പെട്ടിട്ടില്ല. അന്ത്യോക്യൻ പാത്രിയർക്കീസും മലങ്കരയിലെ കാതോലിക്കോസും സമന്മാരാണ്. അതിന് വിരുദ്ധമായ സമീപനം സ്വീകാര്യമല്ല. അന്ത്യോക്യൻ പാത്രിക്കിസിന് മലങ്കര സഭയിലെക്ക് പ്രതിനിധിയെ വയ്ക്കാൻ അവകാശമില്ല. അപ്രകാരമുള്ള പ്രതിനിധിയുടെ കത്തുകൾക്ക് വില കൽപ്പിക്കേണ്ടതുമില്ല. അപ്രകാരമുള്ള നടപടികൾ നിലവിലെ സുപ്രിം കോടതി വിധിക്ക് വിരുദ്ധവുമാണ്. ആയതിനാൽ അവ തള്ളിക്കളയേണ്ടതുമാണ്.

മലങ്കര സഭയുമായി പ്രശ്നം അവസാനിപ്പിക്കാനുള്ള ഏക മാർഗ്ഗം സുപ്രിം കോടതി വിധി അംഗീകരിക്കലും, ബദൽ കാതോലിക്ക, മെത്രാന്മാർ, സിനഡ് എന്നിവയുടെ പ്രവത്തനം അവസാനിപ്പിക്കലുമാണ്. അല്ലാതെയുള്ള വില പേശൽ തന്ത്രം മലങ്കര സഭയ്ക്ക് ക്ഷീണം വരുത്തി വയ്ക്കാൻ മാത്രം ഉതകുന്നതുമാണ്. മുൻ പറഞ്ഞവയ്ക്ക് തീർപ്പ് ഉണ്ടാകുന്ന പക്ഷം മാത്രമെ പരസ്പരം സ്വീകരിക്കുന്നതിനും കൂടിക്കാഴ്ചക്കും പ്രസക്തി ഉള്ളൂ. അപ്രകാരം പ്രവർത്തിക്കാൻ ദൈവാത്മാവ് വഴി കാണിക്കട്ടെ

പാത്രീയര്‍ക്കീസുമായി നേരിട്ടു ചര്‍ച്ചയ്ക്ക് സന്നദ്ധം; എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്