OVS - Latest NewsOVS-Kerala News

സഭാഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസിന്റെ 87ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി

മലങ്കര സഭയുടെ 15-ാം മലങ്കര മെത്രാപ്പോലീത്താ മലങ്കര സഭ ഭാസുരൻ
പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ( മലങ്കരയുടെ മാർ ദിവന്നാസ്യോസ് ആറാമൻ ) 87-ാം ഓര്‍മ്മപ്പെരുന്നാള്‍ 2021 ഫെബ്രുവരി 21 മുതല്‍ 27 വരെ കോട്ടയം പഴയ സെമിനാരിയില്‍ ആചരിക്കും. 21-ന് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ പെരുന്നാള്‍ കൊടിയേറ്റ് നടത്തി.  23-ന് വൈകിട്ട് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. ഫെബ്രുവരി 23 മുതല്‍ 25 വരെയുളള ദിവസങ്ങളില്‍ ഫാ. മോഹന്‍ ജോസഫ്, ഫാ. ഡോ. പി.സി.തോമസ്, ഫാ. ജോയി കെ. ജോയി അടൂര്‍ എന്നിവര്‍ സുവിശേഷ പ്രസംഗം നടത്തും.

26-ന് വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരം. അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രദക്ഷിണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്‌വ്. 27-ന് രാവിലെ 7 മണിക്ക് പ്രഭാതനമസ്‌ക്കാരം. 8-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്‌വ്. www.gregoriantv.com, www.ots.edu.in എന്നിവയില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പെരുന്നാള്‍ നടത്തപ്പെടുകയെന്ന് പഴയ സെമിനാരി മാനേജര്‍ ഫാ. ജോബിന്‍ വര്‍ഗ്ഗീസ് അറിയിച്ചു.