OVS - Latest NewsOVS-Kerala News

വിശദീകരണ യോഗം പുത്തൻകുരിശിൽ

കോലഞ്ചേരി: പതിറ്റാണ്ടുകൾ നീണ്ടു നിന്ന സമുദായ  (ഓർത്തോഡോക്സ് -യാക്കോബായ)കേസിനു  അന്ത്യം കുറിച്ചു കൊണ്ട് രാജ്യത്തിന്റെ പരമോന്നത നീതി പീഠമായ ബഹു. സുപ്രീം കോടതി ജൂലൈ 3നു പ്രസ്താവിച്ച വിധിയെ പറ്റി കണ്ടനാട് വെസ്റ്റ് ഭദ്രാസന തലത്തിൽ സംഘടിപ്പിക്കുന്ന   വിശദീകരണ യോഗം ആഗസ്റ്റ്‌ മാസം 5 നു  ശനിയാഴ്ച വൈകിട്ട് 6.30 നു പുത്തൻകുരിശ് വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു.  ഈ യോഗത്തിൽ മലങ്കര ഓർത്തഡോൿസ്‌ സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി.ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമനസ് കൊണ്ട് സംസാരിക്കുന്നതായിരിക്കും… ജാതി മത ഭേദമെന്യേ, കക്ഷി രാഷ്ട്രീയ ഭേദമെന്യേ  എല്ലാ പൗരന്മാരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു