മാർ ഏലിയാ ദീർഘദർശി

ഗിലയാദ് നാട്ടിൽ തിശ്ബി എന്ന ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം ആഹാബ്, അഹസ്യാവ് എന്നീ ഇസ്രയേൽ രാജാക്കന്മാരുടെ കാലത്ത് പ്രവചനം നടത്തി. പ്രവചനം ആരംഭിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ചരിത്രം പറഞ്ഞു കാണുന്നില്ല.

ആഹാബ് രാജാവ് ഭാര്യയായ ഫെയ്‌നിക്യകാരത്തി ഇസബേലിൻ്റെ ഹിതാനുവർത്തിയായി ഇസ്രായേലിൽ ബാൽ ആരാധന ആരംഭിച്ചപ്പോൾ അതിനെതിരായി പ്രവചനം നടത്തി.

ഏലിയാ എന്ന എബ്രായ പദത്തിന് അർത്ഥം തന്നെ യഹോവ ദൈവം ആകുന്നു എന്നാണ്.
ഇദ്ദേഹം രോമം കൊണ്ടുള്ള വസ്ത്രം ധരിച്ചവരും കാഴ്ചയിൽ അപരിഷ്കൃതനും ആയിരുന്നു (2 രാജാക്കന്മാർ ഒന്നാം അധ്യായം എട്ടാം വാക്യം)
ബാലനെതിരെ പ്രവചിച്ചത് കൊണ്ട് ഇദ്ദേഹം നശിക്കുവാൻ ഇസബേൽ ആഗ്രഹിച്ചു (1 രാജാക്കന്മാർ പതിനേഴാം അധ്യായം മൂന്നാം വാക്യം, പത്തൊമ്പതാം അധ്യായം രണ്ടാം വാക്യം) ഏലിയാവിൻ്റെ ചരിത്രം 1 രാജാക്കന്മാർ 17: 1 മുതൽ 19 വരെയുള്ള ഭാഗത്തും, രണ്ടാം അധ്യായം 1 മുതൽ 29 വരെയുള്ള ഭാഗത്തും വിവരിച്ചിരിക്കുന്നു.

അദ്ദേഹത്തിൻ്റെ ചരിത്രത്തിൽ പ്രധാനമായി ആറു ഭാഗങ്ങൾ കാണാം.

1). ഇസ്രായേലിൽ മഞ്ഞും മഴയും ഉണ്ടാകില്ല എന്ന് പ്രവചനം നടത്തി (1 രാജാക്കന്മാർ പതിനേഴാം അധ്യായം) ക്ഷാമകാലത്ത് യഹോവ ഏലിയാവിനെ അത്ഭുതകരമായി പരിപാലിച്ചു. സാരേബാത്തിലെ വിധവയുടെ മകനെയും ഇദ്ദേഹം ഈ സമയത്താണ് ഉയിർപ്പിച്ചത് (1 രാജാക്കന്മാർ 17 :17 മുതൽ 24 വരെയുള്ള വാക്യങ്ങൾ).

2). കർമ്മേൽ പർവ്വതത്തിൽ ബാലിൻ്റെ പ്രവാചകന്മാരെ വെല്ലുവിളിച്ച് ഏലിയ വിജയം വരിച്ചു. (1 രാജാക്കന്മാർ പതിനെട്ടാം അധ്യായം) ബാലിൻ്റെ 450 പ്രവാചകന്മാരെയും ഇസ്ബേലിൻ്റെ 400 അശെര പ്രവാചകന്മാരെയും ഒറ്റയ്ക്ക് കർമേൽ പർവതത്തിൽ വച്ചു നേരിട്ടു. ആകാശത്ത് നിന്ന് തീ ഇറങ്ങി വന്ന ഏലീയാവിൻ്റെ ബലിയെ ദഹിപ്പിച്ചു (1 രാജാക്കന്മാർ പതിനെട്ടാം അധ്യായം 32 മുതൽ 40 വരെയുള്ള വാക്യങ്ങൾ)

3). ഇസബേലിനെ ഭയന്ന് ഏലിയാ ഹോരേബിലേക്ക് പാലായനം ചെയ്തു. ഇവിടെ വച്ച് ഹസായേലിനെ ആരാമിൻ്റെ രാജാവായും, യഹൂവിനെ ഇസ്രായേലിൻ്റെ രാജാവായും, ഏലിശയെ തൻ്റെ പിൻഗാമിയായും വാഴിക്കുന്നതിന് ഏലിയാവിനു ദൈവത്തിൻ്റെ അരുളപ്പാടുണ്ടായി. (1 രാജാക്കന്മാർ പത്തൊമ്പതാം അധ്യായം 15 മുതൽ 17 വരെയുള്ള വാക്യങ്ങൾ).

4). നാബോത്തിൻ്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ ആഹാബ് നടത്തുന്ന കുത്സിത പ്രവർത്തനങ്ങൾക്ക് എതിരായി ഏലിയാവ് പ്രവചനം നടത്തി. ( 1 രാജാക്കന്മാർ 21 അധ്യായം )

5). അഹസ്യവു, എക്രോണിലെ ദേവനായ ബാൽ സെബൂലിനോട് അരുളപ്പാട് ചോദിക്കാൻ പോകുമ്പോൾ അതിനെതിരായി ഏലിയാ പ്രവചനം നടത്തുന്നുണ്ട് ( 2 രാജാക്കന്മാർ ഒന്നാമധ്യായം)

6). ഏലിയാവ് അഗ്നി രഥത്തിൽ സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നു (രണ്ടു രാജാക്കന്മാർ രണ്ടാം അധ്യായം)

വേദപുസ്തകത്തിൽ പിൽക്കാലത്ത് ഏലിയാവ് നെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത് “യഹോവയുടെ വല്ലതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പേ ഞാൻ നിങ്ങൾക്ക് ഏലിയാ പ്രവാചകനേ അയക്കും” എന്നാണ് മലാഖി പ്രവചനം 4:5. പുതിയ നിയമത്തിൽ കർത്താവിൻ്റെ മുന്നോടിയായി വന്ന യോഹന്നാൻ എന്ന് ജനം സംശയിച്ചു. ഏലീയാവിൻ്റെ ധൗത്യം യോഹന്നാൻ നിറവേറ്റി എന്ന് യേശു പ്രസ്താവിച്ചു.

ഈ പേരിൽ മറ്റ് രണ്ടുപേർ കൂടി അറിയപ്പെടുന്നുണ്ട്.
1. ഒരു പുരോഹിതൻ (എസ്രാ 10:21)
2. ഒരു യഹൂദൻ (എസ്രാ 10:26)

Abel Thomas Denny കൊച്ചുപ്ലാപ്പറമ്പിൽ 
(പകർപ്പവകാശം ലേഖകൻ്റെ അനുവാദത്തോടെ മാത്രം)

ഏലിയാ പ്രവാചകൻ

error: Thank you for visiting : www.ovsonline.in