OVS - Latest NewsOVS-Exclusive NewsOVS-Kerala News

കണ്യാട്ടുനിരപ്പ് സെന്‍റ് ജോൺസ് പള്ളിയും ഓർത്തഡോൿസ് സഭക്ക്

കണ്യാട്ടുനിരപ്പ് സെന്‍റ്  ജോൺസ് പള്ളിയും ഓർത്തഡോൿസ് സഭക്ക് . കോലഞ്ചേരി പള്ളിയുടെ  വിധി  തന്നെ ഈ പള്ളിക്കും  ബാധകം – ബഹു.സുപ്രീം കോടതി

കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തില്‍പ്പെട്ട കണ്യാട്ടുനിരപ്പ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഭരണ സമിതി തിരഞ്ഞെടുപ്പ് ആയി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഓര്‍ത്തഡോക്സ് സഭക്ക് അനുകൂല ഉത്തരവ്.പള്ളി ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനുള്ള യോഗ്യത ചോദ്യം ചെയ്തു ഓര്‍ത്തഡോക്സ് സഭ ആയിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.സഭാ ഭരണഘടന അംഗീകരിച്ച ഇടവകാംഗങ്ങള്‍ക്ക് മാത്രെമേ പൊതു യോഗത്തില്‍ പങ്കെടുക്കാനും വോട്ടവകാശത്തിനും അനുമതി നല്‍കാവൂവെന്ന ആവിശ്യം ബഹു.കോടതി അംഗീകരിച്ചു.

മലങ്കര സഭയുടെ പള്ളികളില്‍ സമാന്തര ഭരണം അനുവദനീയമല്ലെന്നായിരുന്നു മൂന്നാം സമുദായക്കേസില്‍ വിധി.നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി അംഗീകരിച്ച 1934-ലെ സഭാ ഭരണഘടന കണ്യാട്ടുനിരപ്പ് സെന്‍റ് ജോണ്‍സ് പള്ളികും ബാധകമാണെന്ന ഉത്തരവിനെതുടര്‍ന്ന് അവകാശികള്‍ക്ക് തിരിച്ചു കിട്ടി കഴിഞ്ഞ 15 വര്‍ഷത്തിലധികമായി പരിശുദ്ധ സഭയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ദേവാലയമാണിത്.പ്രതികൂല സാഹചര്യങ്ങളിലും പുറകോട്ടു പോവാതെ പരിശുദ്ധ സഭയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ഇടവകകളില്‍ ഒന്നാണ് കണ്യാട്ടുനിരപ്പിലെ ഇടവക ജനങ്ങള്‍ .വികാരി ഫാ.ജോണ്‍ മൂലമറ്റവും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

 

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി