OVS - Latest NewsOVS-Kerala News

സിനെർഗ്ഗിയ – ഊർജ്ജകിരൺ 2017

റാന്നി : മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭയുടെ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനവും സഭയുടെ മാനവശാക്തീകരണ വിഭാഗവും കേരള സംസ്ഥാന ഊർജ്ജസംരക്ഷണ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സിനെർഗ്ഗിയ : ഊർജ്ജകിരൺ 2017 (ഊർജ്ജ സംരക്ഷണ കുടുംബ ബോധവത്കരണ പരിപാടി) ന്റെ സംസ്ഥാനതല ഉദ്ഘാടനം 2017 ജൂണ് 4 ഞായറാഴ്ച ഉച്ചയ്ക്ക് 2. 30-ന് റാന്നി ഇട്ടിയപ്പാറ മാർ  ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില് വച്ച് നടക്കും. ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ  നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന യോഗം ശ്രീ. രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഭയുടെ മാനവശാക്തീകരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി റവ. ഫാ. പി. എ. ഫിലിപ്പ് പദ്ധതി അവതരണം നടത്തും. ഓർത്തഡോക്സ് സഭാ അസ്സോസ്സിയേഷൻ  സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ  മുഖ്യപ്രഭാഷണം നടത്തും. ഭദ്രാസന സെക്രട്ടറി റവ. ഫാ. ഷൈജു കുര്യൻ, മാനവശാക്തീകരണ വിഭാഗം ഡയറക്ടർ  റവ. ഫാ.സൈമൺ  വർഗീസ്   തുടങ്ങിയവർ  ലഘു പ്രഭാഷണം നടത്തും. റവ. ഫാ. യൂഹാനോൻ  ജോൺ  , ശ്രീ. അനു വർഗീസ്, അഡ്വ. നോബിന് അലക്സ് സഖറിയ, മിന്റാ മറിയം വർഗീസ് എന്നിവർ  പ്രസംഗിക്കും. ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ  സൗജന്യമായി ഫലവൃക്ഷതൈകൾ വിതരണം ചെയ്യും.