OVS-Kerala News

എം. തോമസ് കുറിയാക്കോസിന് Linnaeus-Palme ഫെലോഷിപ്പ്

കോട്ടയം : ഗുവഹട്ടി IIT -യിലെ MA (ഡവലപ്‌മെന്റെല്‍ സ്റ്റഡീസ്) മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ  എം. തോമസ് കുറിയാക്കോസിന് സ്വീഡനില്‍ തുടര്‍പഠനം നടത്തുന്നതിന് സ്വീഡീഷ് ഗവണ്‍ണ്മന്റിന്‍റെ പ്രശസ്തമായ Linnaeus-Palme ഫെലോഷിപ്പ് ലഭിച്ചു. MA പഠനത്തിന്‍റെ മൂന്നാം സെമസ്റ്റർ സ്വീഡനിലെ ഏറ്റവും പഴയ യൂണിവേഴ്സിറ്റി ആയ LUND യൂണിവേഴ്സിറ്റിയിൽ നടത്താം. യാത്രക്കൂലി അടക്കമുള്ള ചിലവുകള്‍ സ്വീഡന്‍  വഹിക്കും .

വടക്കന്‍മണ്ണൂര്‍  പള്ളി ഇടവകാംഗമായ കുര്യാക്കോസ്, സാമൂഹികശാസ്ത്ര ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. എം. കുര്യന്‍ തോമസിന്റെയും പാമ്പാടി എം. ജി. എം. ഹൈസ്കൂൾ അധ്യാപിക ജയ ജേക്കബിന്റെയും പുത്രനും, കങ്ങഴ മാർ  ഏലിയാ ചാപ്പൽ വികാരിയായ  M.T.കുര്യൻ കത്തനായരുടെ പൗത്രനുമാണ്.