OVS-Kerala News

മൈലമൺ പള്ളി പെരുന്നാൾ ഭക്തിയാദരപൂർവം കൊണ്ടാടി

മൈലമൺ സെന്റ്‌ ജോർജ്ജ് ഓർത്തഡോൿസ്‌ ദേവാലയത്തിലെ വി ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ്‌ 1 മുതൽ 9 വരെ ഭക്തിയാദരപൂർവം കൊണ്ടാടി, പെരുന്നാൾ കർമ്മങ്ങൾക്ക് ചെന്നൈ ഭദ്രാസനാധിപൻ അഭി. ഡോ. യുഹാനോൻ മാർ ദിയസ്ക്കോറോസ് തിരുമേനി മുഖ്യ കാര്മികത്വം വഹിച്ചു… പ്രധാന പെരുന്നാൾ ദിവസമായ ഇന്ന് (മെയ്‌ 9) രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയക്ക് ശേഷം ഉച്ചകഴിഞ്ഞ് ആദ്ധ്യല്മിക സംഘടനകളുടെ വാർഷികവും തുടർന്ന് പള്ളിക്ക് ചുറ്റുമുള്ള റാസയും തുടർന്ന് ആശിർവാദത്തിനു ശേഷം  കൊടിയിറക്കി, നേർച്ച വിളന്പോടെ ഈ വർഷത്തെ പെരുന്നാൾ സമാപിച്ചു