OVS-Pravasi News

ദുബായ് സെന്‍റ് തോമസ് യുവജനപ്രസ്ഥാനം: പാരീഷ് യൂത്ത് മീറ്റ് – 2017

ദുബായ് :  സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍  യുവജനപ്രസ്ഥാനം ദുബായ് പാരീഷ് യൂത്ത് മീറ്റ് – 2017  ലേക്ക്  പ്രാര്‍ത്ഥനയോടെ ഏവരേയും സ്വാഗതം ചെയ്യുന്നു. ചിന്താവിഷയം: വിശ്വാസം-പ്രത്യാശ-സ്നേഹം (ഹൂബോ – ഹൈയ്മ്നെ – സബ്റോ).  2017 മെയ് 31 ജൂണ്‍ 1,2,3 തീയതികളില്‍ ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍  വച്ചാണ് മീറ്റ് നടക്കുന്നത്.
ഏകാന്തതയും മാനസിക സംഘർഷങ്ങളും ഇന്ന് ആധുനിക മനുഷ്യൻ അനുഭവിക്കുന്ന വ്യഥകളാണ് . കണ്ണടച്ച് അവബോധത്തെ നിയന്ത്രിക്കാൻ അവനു സാധിക്കുന്നില്ല . ആരാലും കാണാതെയും കേൾക്കാതെയും കാട്ടുപൂക്കൾ പോലെ ജീവിതം കൊഴിഞ്ഞു പോകുന്നു. നിറവും മണവുമുള്ള നല്ല ഭംഗിയുള്ള ജീവിതങ്ങളായി രൂപാന്തരപ്പെടുത്തുക എന്നതാണ് യുവജനപ്രസ്ഥാനം പാരീഷ് യൂത്ത് മീറ്റിലൂടെ ലക്ഷ്യമാക്കുന്നത് . ലക്ഷ്യബോധമുള്ള ഒരു തലമുറ നല്ല നാളേക്ക് ആവശ്യമാണ് . ആത്മ പരിശോധനയിലൂടെ രൂപാന്തരം പ്രാപിക്കുക എന്നതാണ് 4 ദിനങ്ങളിലായി നടക്കുന്ന ധ്യാനവും, ക്ലാസ്സുകളും ലക്ഷ്യമാക്കുന്നത് . ഒരു വിശ്വാസിയുടെ അടിസ്ഥാന മർമ്മ വാക്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയെ ആസ്പദമാക്കി മലങ്കര സഭയിലെ പ്രമുഖ വാഗ്മികളായ റെവ.ഫാ.ഡോ.ജോൺസ് അബ്രഹാം കോനാട്ട്, റെവ.ഫാ.ബോബി ജോസ് കട്ടിക്കാട്, റെവ.ഫാ.സഖറിയ നൈനാൻ(സഖേർ) എന്നിവർ ക്ലാസുകൾ നയിക്കുന്നതാണ്‌.
വിശ്വാസം, പ്രത്യാശ, സ്നേഹം ഇവയിലൂടെ കടന്നു പോകുന്ന ദിനങ്ങൾ നിങ്ങളെ മാനസാന്തര അനുഭവത്തിൽ എത്തിക്കും . പ്രാർത്ഥനയോടുകൂടി പങ്കെടുക്കൂ… വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും …
കൂടുതൽ വിവരങ്ങൾക്ക്: 055 787356 , 050 8829454 ,  050 5485925 .
ocymdubai@gmail.com  
പാരിഷ് യൂത്ത് മീറ്റ് Official Logo Launching വീഡിയോ ചുവടെ