OVS - Latest NewsOVS-Kerala News

ചന്ദനപ്പള്ളി പെരുന്നാള്‍ തുടങ്ങി; ജെറി  അമല്‍ ദേവിന് ഓര്‍ഡര്‍ ഓഫ് സെന്‍റ് ജോര്‍ജ് 

പത്തനംതിട്ട : പരിശുദ്ധ സഭയുടെ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി.

30നുരാവിലെ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. 10ന് തീര്‍ഥാടകസംഗമം മുന്‍ ഡിജിപി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും. മൂന്നിന് യുവജനസംഗമം പിഎസ്സി അംഗം ഡോ.ജിനു സഖറിയ ഉദ്ഘാടനംചെയ്യും. മേയ് ഒന്നിനു രാവിലെ 7.30ന് ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന. 2.30നു സെമിനാര്‍ ഡോ.കെ.എം. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. രണ്ടിനു വൈകുന്നേരം 6.30ന്കുടുംബസംഗമം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.മൂന്നിനു രാവിലെ കുര്‍ബാനയ്ക്ക് റവ.സില്‍വാനോസ് റമ്പാന്‍ കാര്‍മികത്വംവഹിക്കും. നാലിനു രാവിലെ പൗരസ്ത്യ കാതോലിക്കേറ്റ് സുവിശേഷ സംഗമം ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ കുര്‍ബാന. 10.30ന് ഭദ്രാസന മര്‍ത്തമറിയം സമാജം കോണ്‍ഫറന്‍സ് . ഏഴിനു രാവിലെ കുര്‍ബാനയ്ക്ക്‌ ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും.

വൈകുന്നേരം നാലിന് പദയാത്രികര്‍ക്ക് സ്വീകരണം. സന്ധ്യാനമസ്‌കാരം.എട്ടിനു രാവിലെ മൂന്നിന്മേല്‍ കുര്‍ബായനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും.മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ലീമിസ്, മാത്യൂസ് മാര്‍സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ സഹകാര്‍മികരാകും.1.30ന് തീര്‍ഥാടകസംഗമം മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവിന് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി സമ്മാനിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസിദ്ധമായ ചെബെടുപ്പ് റാസ നടക്കും.