OVS - Latest NewsOVS-Kerala News

പാമ്പാടി പെരുന്നാൾ ഏപ്രിൽ 7,8 തീയതികളിൽ

കോട്ടയം : കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 52–മത്  ഓർമപ്പെരുന്നാൾ ഏപ്രിൽ ഏഴ്, എട്ട് തീയതികളിൽ പാമ്പാടി ദയറയിൽ നടത്തും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവായും സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാരും പെരുന്നാൾ ചടങ്ങുകൾക്കു നേതൃത്വം നൽകും.

കോട്ടയം ഭദ്രാസനത്തിലെ പള്ളികളിൽ നിന്നുള്ള അൽമായ പ്രതിനിധികളുടെയും വൈദികരുടേയും ആലോചനാ യോഗത്തിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. തോമസ് വർഗീസ് കാവുങ്കൽ, ദയറ മാനേജർ ഫാ. മാത്യു കെ.ജോൺ, അസി.മാനേജർ ഫാ. സി.എ.വർഗീസ്ചാമക്കാല എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ

ഫാ. കുര്യാക്കോസ് മാണി (ജനറൽ കൺവീനർ), ഡോ. എം.വി.കുര്യാക്കോസ് (ജോയിന്റ് കൺവീനർ), ഫാ. വർഗീസ് വർഗീസ്, ഫാ. കുര്യൻ ഉതുപ്പ്, പ്രഫ. സാജു ഏലിയാസ്, കെ.കെ.വർഗീസ് ഇലഞ്ഞിമറ്റം, സാലു സഖറിയ ചേലമറ്റം, ഷാജി ജേക്കബ് കാരാപ്പുഴ, സുനീഷ് തോമസ് (കൺവീനർമാർ).