OVS-Pravasi News

പേരെൻറ്സ് – സ്റ്റുടന്‍സ് കൗണ്‍സിലിഗ് ക്ലാസ്സുകള്‍ സെൻറ് മേരീസില്‍

മനാമ: ബഹറിന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് മാതാ പിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കൗണ്‍സിലിഗ് ക്ലാസ്സുകള്‍ നടത്തി. ഫെബ്രുവരി 24 വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബായ്ക്ക് ശേഷം ബഹറനിലെ അറിയപ്പെടുന്ന ഫാമിലി കൗണ്‍സിലറും അല്‍ നൂര്‍ സ്കൂള്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും ആയ സുജന്‍ തോമസ് മാതാ പിതാക്കള്‍ക്ക് വേണ്ടിയുള്ള ക്ലാസ്സുകള്‍ നടത്തി. സണ്ടേസ്കൂളിനു ശേഷം സുജന്‍ തോമസും, സര്‍വ്വമത പണ്ഡിതനും പ്രശസ്ത വാകിമിയുമായ മുന്‍ ഡി. ജി. പി. ഡോ. അലക്സാണ്ടര്‍ ജേക്ക്ബ് ഐ. പി. എസ്സും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കി. കുട്ടികള്‍ക്ക് പരീക്ഷാ ഭയം എങ്ങനെ ഒഴിവാക്കാം, ഭക്ഷണ രീതികള്‍, പഠന രീതികള്‍ തുടങ്ങി കുട്ടികളുടെ ദൈനംദിന ജീവിതത്തിനാവിശ്യമായ എല്ലാ കാര്യങ്ങളും ലളിതമായ രീതിയില്‍ കുട്ടികള്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുത്തു അവര്‍.
 ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തിന്‌ കത്തീഡ്രല്‍ സെക്രട്ടറി റഞ്ചി മാത്യു സ്വാഗതവും സഹ വികാരി വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം ആശംസയും അര്‍പ്പിച്ചു. ക്ലാസ്സുകള്‍ക്ക് നേത്യത്വം കൊടുത്തവര്‍ക്കുള്ള കത്തീഡ്രലിന്റെ ഉപഹാരം വൈദീകര്‍ നല്‍കി. ഏവര്‍ക്കും ഉള്ള നന്ദി ട്രസ്റ്റി ജോര്‍ജ്ജ് മാത്യു പറഞ്ഞു.
ചിത്രം അടിക്കുറിപ്പ്:-  ബഹറിന്‍  സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് മാതാ പിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടത്തിയ  കൗണ്‍സിലിഗ് ക്ലാസ്സുകള്‍ക്ക് നേത്യത്വം കൊടുത്ത മുന്‍ ഡി. ജി. പി. ഡോ. അലക്സാണ്ടര്‍ ജേക്ക്ബ് ഐ. പി. എസ്സിന്‌ കത്തീഡ്രലിന്റെ ഉപഹാരം  ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നല്‍കുന്നു. സഹ വികാരി വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ഫാമിലി കൗണ്‍സിലര്‍ സുജന്‍ തോമസ്, സെക്രട്ടറി റഞ്ചി മാത്യു, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സമീപം.