OVS-Kerala News

ക്യാൻസർ ദിനാചരണവും പുരസ്‌കാരദാനവുമായി ശ്രീകാര്യം യുവജനപ്രസ്ഥാനം

തിരുവനന്തപുരം: ലോക ക്യാൻസർ ദിനത്തോട് അനുബന്ധിച്ച് ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്  ചർച്ച് യുവജനപ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ വിപുലമായ ക്യാൻസർ ദിനാചരണം സംഘടിപ്പിക്കും.ഫെബ്രുവരി നാലിന് വൈകിട്ട് 6:30  ന് ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ചർച്ച് അങ്കണത്തിൽ ക്യാൻസർ ചികിത്സ്‌കരെ    ആദരിക്കും.
ആർ.സി.സി സ്ഥാപക ഡയറക്ടർ ഡോ.എം.കൃഷ്ണൻ നായർക്ക് കർമ്മസൂര്യ പുരസ്കാരവും പ്രമുഖ ലാപ്പറോസ്കോപിക് ക്യാൻസർ സർജൻ ഡോ.ബൈജു സേനാധിപൻ, ആർ.സി.സി യിലെ ഓൺകോ സർജന്മാരായ ഡോ.ഷാജി തോമസ്, ഡോ.എലിസബെത്ത്  മാത്യു എന്നിവർക്ക് കർമ്മരത്ന   ബഹുമതിയും സമ്മാനിക്കുമെന്ന് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്യാൻഹോപ്പ്-ക്യാൻസർ ബോധവത്കരണ പദ്ധതി ചെയർമാൻ റെവ.ഫാ.ജേക്കബ് കെ തോമസ് അറിയിച്ചു.