OVS - Latest NewsOVS-Kerala News

രാജ്യത്തിനും ഭരണാധികാരികൾക്കും വേണ്ടി പ്രാർഥിക്കണം: ഡോ. സഖറിയ മാർ തെയോഫിലോസ്

നിലമ്പൂർ :- വാത്സല്യവും കരുണയും ചൊരിഞ്ഞ് ഓർത്തഡ‍ോക്സ് സഭ മലബാർ ഭദ്രസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് മഹിളാ സമഖ്യ സൊസൈറ്റിയുടെ വിദ്യാഭ്യാസ കേന്ദ്രം സന്ദർശിച്ചു. കേന്ദ്രത്തിൽ രണ്ടു മണിക്കൂർ ചെലവഴിച്ച അദ്ദേഹം അന്തേവാസികളുമായി സംവദിച്ചു.

എല്ലാവർക്കും സമ്മാനങ്ങളും, സദ്യയും നൽകി. ആദിവാസി മേഖലയിൽനിന്ന് ഉൾപ്പെടെ 60 വിദ്യാർഥിനികൾ താമസിച്ച് പഠിക്കുന്നതാണ് മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിലുള്ള കേന്ദ്രം. ഇന്നലെ ഉച്ചയോടെ എത്തിയ മാർ തെയോഫിലോസിനെ പരമ്പരാഗത നൃത്ത ചുവടുകളോടെയാണ് വരവേറ്റത്.

നമുക്ക് വേണ്ടി മാത്രം പോരാ, രാജ്യത്തിനും ഭരണാധികാരികൾക്കും വേണ്ടി പ്രാർഥിക്കണമെന്ന് അദ്ദേഹം സന്ദേശം നൽകി. നമുക്ക് ലഭിച്ചതെല്ലാം ദൈവത്തിന്റെ ദാനങ്ങളാണ്. മറ്റുള്ളവരുമായി അവ പങ്കുവയ്ക്കാൻ കടമയുണ്ടെന്നും ഉണർത്തി. മജിഷ്യൻ ടി.എം.ജോയ് ജാലവിദ്യയും, അന്തേവാസികൾ കലാപരിപാടികളും അവതരിപ്പിച്ചു.

ഫാ. ജേക്കബ് വർഗീസ്, ഫാ. സെറാ പോൾ, ഫാ. ഡോ. റെജി കെ.വർഗീസ്, ഫാ. വർഗീസ് ജോർജ്, ഫാ. ഗീവർഗീസ് ജോൺ, സഭ മാനേജിങ് കമ്മിറ്റി അംഗം എ.കെ.ബേബി, ഡീക്കൺ അജി ഏബ്രഹാം, വ്യവസായി ജോസഫ് ഡാനിയേൽ, ഷിക്കു വർഗീസ്, എസ്.ഐ.എ.സദാശിവൻ, സമഖ്യ ജില്ലാ കോഓർഡിനേറ്റർ എം.റെജീന, ഡെയ്സി ചാക്കോ, എം.ആർ.ഷിബു, ബിന്ദു രാമചന്ദ്രൻ, ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു. അന്തേവാസികൾക്കൊപ്പം സദ്യയിൽ പങ്കെടുത്താണ് മാർ തെയോഫിലോസ് മടങ്ങിയത്.