OVS-Pravasi News

ഡാലസ് വലിയപള്ളിയ്ക്ക് പുതിയ നേതൃനിര

യു.എസ് (ടെക്സാസ്) →    ഡാലസ് സെന്‍റ്  മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ 2017 പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ ഇടവക പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡന്റും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ റവ. ഫാ. രാജു ദാനിയേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ട്രസ്റ്റിയായി റോജി ഏബ്രഹാമിനെയും, സെക്രട്ടറിയായി ബിജി ബേബിയേയുമാണ് തിരഞ്ഞെടുത്തത്. അനൂപ് ചെറിയാൻ, ജെയിംസ് തേക്കുങ്കൽ, ജിജി തോമസ്, മോഹൻ ചെറിയാൻ, പ്രദീപ് കൊടുവത്ത്, സാബു തോമസ്, ഷിബു മാത്യു, ഷൈനു മാത്യു എന്നിവർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും, റസ്ക് ജേക്കബ് ഓഡിറ്ററായും പ്രവർത്തിക്കും.

1973-ൽ സ്ഥാപിതമായ ഡാലസ് സെന്‍റ്  മേരീസ് ഇടവക   മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഏറ്റവും അതിപുരാതനമായ ദേവാലയവും, അമേരിക്കയിലെ തന്നെ ഏക വലിയ പള്ളിയുമാണ്. എന്നും മറ്റ് ദേവാലയങ്ങൾക്ക് മാത്യകയായി പ്രവർത്തിച്ചിട്ടുള്ള ഡാലസ്  സെന്‍റ്  മേരീസ് ദേവാലയത്തിന്റെ യശസ്സ് ഉയർത്തി പിടിക്കുന്നതിന് ആവശ്യമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് പുതിയ ഭാരവാഹികൾ പ്രസസ്താവനയിൽ അറിയിച്ചു.