OVS-Pravasi News

വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് കര്‍ഷക അവാര്‍ഡ്‌ ജെഫിന്‍ ജെയിംസിന്

ദുബായ് സെന്‍റ് തോമസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനം മലങ്കര സഭയിലെ മികച്ച കര്‍ഷകനെ ആദരിക്കുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് കര്‍ഷക അവാര്‍ഡിന് ശ്രീ.ജെഫിന്‍ ജെയിംസ് അര്‍ഹനായി.തൃശൂര്‍ ഇളനാട് സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക് സ് പള്ളി ഇടവകാംഗമായ ജെഫിനെ  ദുബായിലെത്തിച്ചു കത്തീഡ്രല്‍ കൊയ്ത്തുത്സവും കുടുംബ സംഗമവും നടത്തപ്പെടുന്ന ഡിസംബര്‍ 30 ന്  അവാര്‍ഡ്‌ നല്‍കും.തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ലിമിസ് മെത്രാപ്പോലീത്ത അവാര്‍ഡ്‌ സമ്മാനിക്കും.25000/- രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്‌.