OVS-Kerala News

പാമ്പാക്കുട വലിയ പള്ളിയിൽ ബൈബിൾ കൺവെൻഷൻ, ഇടവക സംഗമം, ആദ്യഫലപ്പെരുന്നാൾ

പാമ്പാക്കുട/പിറവം: പാമ്പാക്കുട സെൻറ്.ജോൺസ് ഓർത്തഡോൿസ് വലിയ പള്ളി യുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള  ബൈബിൾ കൺവെൻഷനും, ഇടവക സംഗമവും ,ആദ്യഫല  പെരുന്നാളും 2016 ഡിസംബർ മാസം 1 ,2,3,4   (വ്യാഴം ,വെള്ളി, ശനി,ഞായർ ) തീയതികളിൽ  നടത്തുവാൻ  നിശ്ചയിച്ചിരിക്കുന്നു .

നമ്മുടെ ദൈവം നമുക്ക് ദാനമായി നൽകിയ കാർഷിക- കാർഷികേതര ഉത്പന്നങ്ങളുടെ ഒരു പങ്ക് ദൈവത്തിനായി നൽകുവാൻ ലഭിക്കുന്ന ഈ അവസരത്തിൽ ഉത്പന്നങ്ങൾ, അടുമാടുകൾ, കൃഷി വിഭവങ്ങൾ തുടങ്ങിയവ പരസ്യമായി ലേലം ചെയ്യുന്നതാണ്. ഏറ്റവും കൂടുതൽ തുകയ്ക്കുള്ള ഉത്പന്നങ്ങൾ നൽകുന്നവർക്കും , ബന്ധപ്പെട്ട കുടുംബയൂണിറ്റിനും പ്രത്യേക സമ്മാനങ്ങൾ നല്കുന്നതാണ് ഏവരുടേയും പ്രാർഥനാപൂർവമായ സാന്നിധ്യസഹകരണങ്ങൾ കർതൃ നാമത്തിൽ ക്ഷണിക്കുന്നു.

ഒന്നാം തിയതി വ്യാഴാഴ്ച  വൈകിട് 6.൦൦ നു – സന്ധ്യാ പ്രാർത്ഥന, 6.30 നു  ഗാന ശുശ്രൂഷ, 7.00  നു സുവിശേഷ പ്രസംഗം-റവ.ഫാ. ജോജി കെ.ജോയി
(Vice.Principal… സെൻറ്.ബേസിൽ ബൈബിൾ സ്കൂൾ, ശാസ്താംകോട്ട ), രണ്ടാം തിയതി വെള്ളിയാഴ്ച വൈകിട് 6.00 നു സന്ധ്യാപ്രാർത്ഥന,6.30നു  ഗാന ശുശ്രൂഷ, 7.00 നു സുവിശേഷ പ്രസംഗം റവ.ഫാ. ഫിലിപ്പ് തരകൻ,
(യുവജനപ്രസ്ഥാനം  കേന്ദ്ര വൈസ് പ്രസിഡന്റ്), മൂന്നാം തിയതി ശനിയാഴ്ച വൈകിട്ട് 6.00 നു  സന്ധ്യാ പ്രാർത്ഥന,6.30 നു ഗാന ശുശ്രൂഷ, 7.00 നു സുവിശേഷ പ്രസംഗം റവ.ഫാ.ഗീവർഗീസ് ജോൺ വള്ളിക്കാട്. ( സുഖദ റിട്രീറ്റ് സെന്റർ കോലഞ്ചേരി), നാലാം തിയതി ഞായറാഴ്ച രാവിലെ 7.00 നു പ്രഭാത നമസ്കാരം, 8.00 നു വി.കുർബ്ബാന, 9.45 നു ജീവകാരുണ്യനിധി വിതരണം,10:00 നു സ്നേഹവിരുന്ന്, 10:30 നു ഉത്പന്ന ലേലം, ഇടവക സംഗമം ഉണ്ടായിരിക്കുമെന്നും ഇടവക വികാരി റെവ.ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ,സഹ വികാരി റെവ.ഫാ.വി.എ.മാത്യൂസ് ,റെവ.ഫാ.വർഗീസ് വലയിൽ എന്നിവർ അറിയിച്ചു.