OVS-Kerala News

പിറവം തീർത്ഥാടന കേന്ദ്രത്തിന്‍റെ കോറൽ ജൂബിലി സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു

പിറവം:- സെൻറ് ഗ്രീഗോറിയോസ് തീർത്ഥാടന കേന്ദ്രത്തിൽ പ . പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചു (October 28 വെളളി) നടന്ന സന്ധ്യാ പ്രാർത്ഥനയിലും,മദ്ധ്യസ്ഥ പ്രാർത്ഥനയിലും കണ്ടനാട് വെസ്റ്റ് ഭദ്രാസന ഇടയൻ അഭി: ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമേനി നേതൃത്വം നൽകി. തുടർന്ന് സുവിശേഷ യോഗം ഉദ്ഘാടനം ചെയ്ത് അഭി: തിരുമേനി സംസാരിച്ചു. പളളി സ്ഥാപനത്തിന്റെ 35-)o വാർഷികത്തോട് അനുബന്ധിച്ച് ആരംഭിക്കുന്ന കോറൽ ജൂബിലി സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം അഭി: തിരുമേനി നിർവ്വഹിച്ചു. പഠനം, സേവനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടുളള ലൈബ്രറിയുടെ പ്രഥമ സംരംഭമായി കോറൽ ജൂബിലി സ്മരണിക അഭി : തിരുമേനി പ്രകാശനം ചെയ്യിത് വന്ദ്യ ചെറിയാൻ നീലാങ്കൽ കോറ എപ്പിസ്‌കോപ്പായക്കു നൽകി. ഈ ലൈബ്രറിയുടെ സേവന പ്രവർത്തനങ്ങൾ പ്രഥമ ലക്ഷ്യം, കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ മാർ പക്കോമിയോസ് ചാരിറ്റബിൾ സെസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുന്ന സാമ്പത്തീക സഹായങ്ങൾ എത്തിച്ച് നൽകുക എന്നതാണ്. അതിന്റെ പ്രാരംഭം എന്ന നിലയിൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ശേഖരിച്ച  35000 രൂപ അഭി: തിരുമേനിയെ ഏൽപ്പിച്ചു.തുടർന്ന് ഫാ ലൂക്കോസ് തക്കച്ചൻ  ദൈവവചനം സംസാരിച്ചു.