OVS-Kerala News

പരുമല പെരുന്നാള്‍ : മാധ്യമ സെമിനാര്‍ ശനിയാഴ്ച

പത്തനംതിട്ട : പരുമല പെരുന്നാളിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ ഔദ്യോഗിക മുഖപത്രമായ മലങ്കര സഭാ മാസികയുടെ ആഭിമുഖ്യത്തില്‍ മാസികയുടെ സപ്തതിയും സഭയിലെ ഔദ്യോഗിക-അനൗദ്യോഗിക പ്രിന്‍റ് -ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ പ്രതിനിധി സമ്മേളനവും മാധ്യമം സെമിനാറും ഒക്ടോബര്‍ 29-ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 5 വരെ പരുമല സെമിനാരിയില്‍ നടക്കും.

നിരണം ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ അടൂര്‍-കടംബനാട് ഭദ്രാസനാധിപന്‍ ഡോ.സഖറിയ മാര്‍ അപ്രേം ഉദ്ഘാടനം നിര്‍വഹിക്കും.പ്രശസ്ത ചലച്ചിത്ര സംവിധായകനും ചലിച്ചിത്ര പഠന വിഭാഗം അദ്ധ്യക്ഷനും തിരൂര്‍ മലയാളം സര്‍വ്വകലാശാല പ്രൊഫ.മധു ഇറവങ്കര മുഖ്യ പ്രഭാഷണം നടത്തും.

മലങ്കര സഭയിലെ എഴുത്തുകാരുടെയും വായനക്കാരുടെയും സംഗമം ,പ്രതിനിധി സമ്മേളനം ,ഗാനാര്‍ച്ചന ,മാധ്യമ ചര്‍ച്ച -സംവാദങ്ങള്‍ എന്നീ പരുപടികള്‍ ഉണ്ടായിരിക്കുമെന്നു മലങ്കര സഭാ ചീഫ്‌ എഡിറ്റര്‍ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

0481-2573234 , 9744648617

‘വിശുദ്ധിയുടെ സൗന്ദര്യം’ പ്രകാശനം

14563428_1005905609535954_3771450191243153995_n

പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും അവതരിപ്പിക്കുന്ന ഗവേഷണ പഠനങ്ങൾ വാങ് മുഖം ‘വിശുദ്ധിയുടെ സൗന്ദര്യം’ പ്രകാശനം    2016 ഒക്ടോബർ 28 ന് വെള്ളി രാവിലെ പരുമലയിൽ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്ത നിര്‍വഹിക്കുന്നു.പരുമല തിരുമേനി മലയാള സാഹിത്യത്തിൽ (2000) എന്ന പഠനത്തിന്റെ അനുബന്ധ വായനയാണ് ഫാ.ഡോ.ജോണ്‍ തോമസ്‌ കരിങ്ങാട്ടില്‍ എഴുതിയ ഈ പുസ്തകം .