OVS - Latest NewsOVS-Kerala News

മൂറോന്‍ കൂദാശ : നാലായിരത്തോളം വിശ്വാസികള്‍,കര്‍ശന പാര്‍ക്കിംഗ് നിയന്ത്രണം

വി. മൂറോന്‍ കൂദാശ  ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പൽ 2018 മാര്‍ച്ച് 23 വെള്ളി  രാവിലെ 6 മണി മുതല്‍ 2 മണിവരെ നടക്കും.

പാര്‍ക്കിംഗ് ക്രമീകരണം

1. അഭിവന്ദ്യ മെത്രാപ്പോലീത്താമാര്‍, വൈദികര്‍, സഭാ സ്ഥാനികള്‍ എന്നിവരുടെ വാഹനങ്ങള്‍ ദേവലോകം അരമന വളപ്പില്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലത്ത്

2. കാറുകള്‍ ദേവലോകം അരമന കവാടത്തില്‍ വിശ്വാസികളെ ഇറക്കിയതിനുശേഷം ദേവലോകം അരമനയ്ക്കു താഴെയുള്ള മാര്‍ ബസേലിയോസ് പബ്ലിക് സ്കൂളിന്‍റെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും അരമനയിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

3. ബസ്സുകള്‍, ട്രാവലറുകള്‍- ദേവലോകം അരമന ബസ് സ്റ്റോപ്പില്‍ ആളെ ഇറക്കിയതിനുശേഷം കോട്ടയം ബസേലിയസ് കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

4. ഇരുചക്ര വാഹനങ്ങള്‍ അരമന കോംപൗണ്ടിന് വെളിയില്‍ ബസേലിയോസ് സ്കൂളിലേക്കുള്ള വഴിയോരത്തോ പാര്‍ക്കിംഗ് ഗ്രൗണ്ടിലോ സൗകര്യപ്രദമായി പാര്‍ക്ക് ചെയ്യേണ്ടതാണ്.

നാലായിരത്തില്‍ പരം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ശുശ്രൂഷയുടെ അനുഗ്രഹകരമായ നടത്തിപ്പിന് പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ ഏവരും ശ്രദ്ധിക്കണമെന്ന് ദേവലോകം അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ അറിയിച്ചു.