OVS-Kerala News

പരുമല പെരുന്നാള്‍ കൊടിയേറ്റ് നാളെ

പരിശുദ്ധ പരുമല തിരുമേനിയുടെ 114-മത്  ഓര്‍മ്മപ്പെരുന്നാളിന് നാളെ കൊടിയേറും. നാളെ രണ്ട് മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും. മൂന്നിനു തീര്‍ത്ഥാടന വാരഘോഷ പൊതുസമ്മേളനം പരിശുദ്ധ ബാവാ നിര്‍വ്വഹിക്കും. ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ മുഖ്യസന്ദേശം നല്‍കും. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. അഞ്ചിന് യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന അഖണ്ഡ പ്രാര്‍ത്ഥന യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.  27 ന് 10 മണിക്ക് നടക്കുന്ന മലങ്കര മര്‍ത്തമറിയം സമാജം സമ്മേളനം ഡോ. തോമസ് മാര്‍ അത്തനാസിയോസ് ഉദ്ഘാടനം ചെയ്യും. മുപ്പതാം  തീയതി  2:30 ന് മണിക്ക് നടക്കുന്ന യുവജനസംഗമം മന്ത്രി പി . തിലോത്തമന്‍  ഉദ്ഘാടനം ചെയ്യും. നവംബര്‍ ഒന്നാം  തീയതി രാവിലെ 7:30ന്  ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വി. കുര്‍ബ്ബാന.  10:30 ന്  നടക്കുന്ന വിവാഹ സഹായ വിതരണം പരിശുദ്ധ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് അധ്യക്ഷത വഹിക്കും. 2:30 ന് തീര്‍ഥാടക സംഗമവും പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്‍റെ സപ്തതി ആഘോഷ ഉദ്ഘാടനവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. അഞ്ച് മണിക്ക് അഖണ്ഡ പ്രാര്‍ത്ഥന സമാപനം 6 മണിക്ക് സന്ധ്യനമസ്കാരത്തെ തുടര്‍ന്ന് അഭിവന്ദ്യ .ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത പ്രസംഗിക്കും തുടര്‍ന്ന് ശ്ലൈഹീക വാഴ്വ്   പെരുന്നാള്‍ ദിനമായ നവംബര്‍ 2 ന്  3 മണിക്ക്  അഭി. ഡോ. ജോഷ്വ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വി. കുര്‍ബ്ബാന. 6 മണിക്ക് അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ചാപ്പലില്‍ വി. കുര്‍ബ്ബാന. 8.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് കബറിങ്കല്‍ പ്രാര്‍ത്ഥന,  ശ്ലൈഹിക വാഴ്വ്. ഉച്ചയ്ക്ക് 12 മണിക്ക് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ സംഗമം പരിശുദ്ധ ബാവാ ഉദ്ഘാടനം ചെയ്യും. അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. എ ം. എസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. സ്റ്റുഡന്‍റ് വൈസ് പ്രസിഡന്‍റ് ശ്രീ. നിമേഷ് തോമസ് കോവിലകം നന്ദിപ്രകാശനം  നടത്തും. തുടര്‍ന്ന് റാസ, ആശീര്‍വാദം, കൊടിയിറക്ക്.