OVS-Kerala News

ചുനക്കര മാർ ബസ്സേലിയോസ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ യുവജന വാരം സമാപിച്ചു

ചുനക്കര മാർ ബസ്സേലിയോസ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ യുവജന വാരം സമാപിച്ചു. പൗലോസ് മാർ പക്കോമിയോസ് ശാലേം ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ റവ.ഫാ.കോശി മാത്യു അദ്ധ്യക്ഷത വഹിച്ചു.ശാലേം ഭവനിലെ എല്ലാ അന്തേവാസികൾക്കും ഓണക്കേടി വിതരണം ചെയ്തു.മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ അമരക്കാരൻ അജി അച്ചൻ, ചുനക്കര മാർത്തോമാ  പള്ളി വികാരി റവ. വര്ഗീസ് ജോർജ്,ഇടവക സെക്രട്ടറി ശ്രി.ബാബു ഡാനിയേൽ, യുവജനം പത്രാതിപ സമിതി അംഗം ശ്രീ .എബി എബ്രഹാം, കേന്ദ്ര കമ്മിറ്റി അംഗം ശ്രീ .നിബിൻ ഭദ്രാസന പ്രതിനിധികളായ ശ്രീ.എ ബിൻ, ശ്രീ.ലിജു, കുമാരി.ജിയ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിന് ഭദ്രാസന ട്രഷറാറും പ്രസ്ഥാനം വൈ. പ്രസിഡണ്ടുമായ ശ്രീ.മനു തമ്പാൻ നന്ദി അറിയിച്ചു ശാലേം ദവനു വേണ്ടി ഡയറക്ടർ ഫാ.തോമസ്.പി.ജോൺ കൃതജ്ജത പ്രകാശിപ്പിച്ചു.ഇടവക യുവജനപ്രസ്ഥാനം സെക്രട്ടറി ശ്രീ.റോബിൻ ;ജോ.സെക്രട്ടറി ശ്രീ.ജോയൽ;ട്രഷാർ ശ്രീ.ജിൻസ് എന്നിവരും ഇടവകയിലെ യുവജനപ്രസ്ഥാനം പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.