OVS - Latest NewsOVS-Kerala News

യുവജനപ്രസ്ഥാനം സെപ്റ്റംബര്‍ 18വരെ യുവജന വാരമായി ആചരിക്കുന്നു ; കേന്ദ്ര തല ഉദ്ഘാടനം 10-ന് അഞ്ചലില്‍ 

കൊച്ചി : പൗരസ്ത്യ ഓര്‍ത്തഡോക് സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഓണ അവധിക്കാലം യുവജനവാരമായി ആചരിക്കുന്നു.ഈ വര്‍ഷം സെപ്റ്റംബര്‍ 10 മുതലാണ്‌ യുവാജന വാരാഘോഷം തുടങ്ങുക.സെപ്റ്റംബര്‍ 18 വരെ കേന്ദ്ര,ഭദ്രാസന,മേഖല,യൂണിറ്റ് തലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്.ഇടവക യൂണിറ്റ് തലങ്ങളില്‍ ഭവന സന്ദര്‍ശങ്ങള്‍ ,വിവിധ ജീവകാരുണ്യ പദ്ധതികളോടൊപ്പം പഠന ക്ലാസുകള്‍ ,സാമൂഹ്യസേവന പദ്ധതികള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

അഞ്ചലച്ചന്‍റെ പള്ളി എന്നറിയപ്പെടുന്ന ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ അഞ്ചല്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ സെപ്റ്റംബര്‍ 10 ശനിയാഴ്ച 3 മണിക്ക് യുവജനവാരം കേന്ദ്ര തല ഉദ്ഘാടനം നടത്തപ്പെടുന്നു.അങ്കമാലി ഭദ്രാസന അധിപനും ഓര്‍ത്തഡോക് സ് യുവജന പ്രസ്ഥാനം പ്രസിഡന്‍റുമായ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം തിരുവനന്തപുരം ഭദ്രാസന അധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.രാഷ്ട്രീയ -സാമൂഹിക നേതാക്കന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

യുവജനവാരത്തോട് അനുബന്ധിച്ചു മുഖാമുഖം പരിപാടി സെപ്റ്റംബര്‍ 10 മുതല്‍ ആരംഭിക്കുന്നു.യുവജന വാരാഴ്ചയില്‍ വിവിധ ഭദ്രാസനങ്ങളിലായി ക്രമീകരിക്കുന്ന പരുപാടിയില്‍ പ്രസ്ഥാനം അധ്യക്ഷന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയും കേന്ദ്ര ഭാരവാഹികളുമായും ആശയവിനിമയം നടത്തുന്നതിനുള്ള ഭദ്രാസന -യൂണിറ്റ് ഭാരവാഹികളുള്‍പ്പടെ പ്രവര്‍ത്തകര്‍ക്കുള്ള അവസരമാണ്.

മുഖാമുഖം ക്രമീകരണം 

  • സെപ്റ്റംബര്‍ 10-ന് 4.30 ക്ക് തിരുവനന്തപുരം ഭദ്രാസനത്തില്‍ അഞ്ചല്‍ വലിയപള്ളിയില്‍
  • 11-ന് ഉച്ചയ്ക്ക് 2 മണിക്ക് കൊട്ടാരക്കാര-പുനലൂര്‍ ഭദ്രാസനത്തില്‍ വാളക്കൊട് സെന്‍റ് ജോര്‍ജ് പള്ളിയില്‍ → അടൂര്‍ ഭദ്രാസനത്തില്‍ 5 മണിക്ക് അടൂര്‍ സെന്‍റ് മേരീസ്‌ സ്കൂളില്‍ → 6.30 മണിക്ക് കൊല്ലം ഭദ്രാസനത്തില്‍ ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ
  • 12-ന് 4.30 മണിക്ക് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറയില്‍ → 6.30ന് കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തില്‍ സെന്‍റ് തോമസ്‌ ഭവന്‍ കേന്ദ്ര ഓഫീസില്‍
  • 13-ന് 2 മണിക്ക് മാവേലിക്കര ഭദ്രാസനത്തില്‍ കാര്‍ത്തികപ്പള്ളി വലിയപള്ളിയില്‍,3.30 മണിക്ക് ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ → 5 മണിക്ക് നിരണം ഭദ്രാസനത്തില്‍ തിരുവല്ല ബഥനി അരമനയില്‍
  • 16-ന് 2 മണിക്ക് കൊച്ചി ഭദ്രാസനത്തില്‍ കൊരട്ടി അരമനയില്‍
  • 17-ന് 2 മണിക്ക് കണ്ടനാട് (വെസ്റ്റ്,ഈസ്റ്റ്‌) അങ്കമാലി ഭദ്രാസനങ്ങളുടെ സംയുക്തമായി മൂവാറ്റുപുഴ അരമനയില്‍

ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഭദ്രാസനങ്ങള്‍ പിന്നീട് സൗകര്യപ്രദമായി ക്രമീകരിക്കുന്നതാണ് – കേന്ദ്ര നേതൃത്വം അറിയിച്ചു.

യുവജനപ്രസ്ഥാനം നോമിനേഷന്‍ : ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പ്രസ്താവന

യുവജനപ്രസ്ഥാനം കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന 6-മത് വാര്‍ഷിക സമ്മേളനം 11-ന്

ചുനക്കര എം.ബി.ജി യുവജന പ്രസ്ഥാനം‘യുവജന വാരാഘോഷം’11 മുതല്‍ ആരംഭിക്കും