യുവജനപ്രസ്ഥാനം കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന 6-മത് വാര്‍ഷിക സമ്മേളനം 11-ന്

പുനലൂര്‍ : ഓര്‍ത്തഡോക് സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന ആറാമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 11 ഞായറാഴ്ച്ച പുനലൂര്‍ വാളക്കോട് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക് സ്‌ പള്ളിയില്‍ വച്ച് നടത്തപ്പെടുകയാണ്.കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ തേവോദോറോസ്സ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേരള ഏക്‌സൈസ് കമ്മീഷനര്‍ ശ്രീ.ഋഷിരാജ് സിങ് ഐ.പി.എസ് ഉദ്ഘാടനം നിര്‍വഹിക്കും.ശ്രീ.അനില്‍ കെ സാം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.
ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ഫാ.ഐസക് ബി പ്രകാശ്‌ ,വികാരി ഫാ.സാജന്‍ തോമസ്‌ ,യുവജനപ്രസ്ഥാനം ഭദ്രാസന ജനറല്‍സെക്രട്ടറി അനില്‍ ഇ.റ്റി.സി ,ജോയിന്‍റ് സെക്രട്ടറിമാരായ ജിമ്മി തങ്കച്ചന്‍,അനീഷ്‌ ഫിലിപ്പ് ,ട്രഷറാര്‍ റ്റി.പിപ്രിന്‍സ്,ഓര്‍ഗനൈസര്‍ വര്‍ഗീസ്‌ നൈനാന്‍ ,യൂണിറ്റ്‌ സെക്രട്ടറി റോഷന്‍ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കും.പുനലൂര്‍,ചെമ്മന്തൂര്‍,നെല്ലിക്കുന്നം ഗ്രൂപ്പുകളിലേക്ക് ഒഴിവുള്ള ഗ്രൂപ്പ് പ്രതിനിധികളെ പ്രസ്തുത സമ്മേളനത്തില്‍ വെച്ച് തിരെഞ്ഞെടുക്കുന്നതാണ്.കൂടാതെ  യൂണിറ്റ് രെജിസ്ട്രേഷന്‍  സൗകര്യം  ഉണ്ടായിരിക്കുന്നതാണെന്നും അറിയിച്ചു.  
error: Thank you for visiting : www.ovsonline.in