True Faith

പരിശുദ്ധ പരുമല തിരുമേനിയുടെ മൊഴി

പരിശുദ്ധ പരുമല തിരുമേനി മലങ്കര മെത്രാപ്പോലീത്തയ്ക്ക് അനുകൂലമായി ആലപ്പുഴ കോടതിയില്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍
(ആലപ്പുഴ ജില്ല കോടതിയില്‍ കൊല്ലവര്‍ഷം 1054 കുംഭമാസം സിവിൽ കേസ് 439 (സെമിനാരി കേസ് , തോമസ്‌ മോര്‍ അത്താനാസിയോസ് , ഇതില്‍ സാക്ഷികളായി പരുമല തിരുമേനിയടക്കം ആറു മെത്രന്മാര്‍ (കടവില്‍ പൌലോസ് മോര്‍ അത്തനാസിയോസ് ,കോനാട്ട് ഗീവറുഗീസ് മോര്‍ യൂലിയോസ് ,അമ്പാട് ഗീവറുഗീസ് മോര്‍ കൂറിലോസ് , ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് ,മുറിമറ്റത്തില്‍ മാര്‍ ഇവാനിയോസ് , കരവട് ശെമവൂന്‍ മാര്‍ ഇവാനിയോസ് (കരോട്ട് വീട്ടില്‍ ), ഇതില്‍ കരോട്ട് വീട്ടില് ശേമവൂനു മോര് ദിവന്യസിയോസിന്റെ ഡയറി യിലല്‍ വിശദ വിവരങ്ങള് ഉണ്ടെന്നു മാത്രമല്ല പരുമല തിരുമേനി 1879 ചിങ്ങം 28 നു, 1879 തുലാം 11 നു എഴുതിയ കത്തും പരുമല സെമിനാരിയില്‍ നിന്നും ചാത്തുരുത്തി തറവാട്ടിലേക്ക് എഴുതിയ എഴുത്തിലും ഇതും പരാമശിക്കുന്നുണ്ട് )

 

12274717_952108231516965_7531725085142003416_n

1877 ല്‍ പത്രോസ് തൃതിയന്‍ പാത്രിയാര്‍ക്കീസ് മലങ്കര സഭയെ ഏകപക്ഷീയമായി ഏഴ് ഇടവകളായി (ഭദ്രാസനം ) തിരിച്ചു .മലങ്കര മെത്രാപ്പോലീത്തയുടെയും മലങ്കര പള്ളി യോഗത്തിന്റെയും (മാനേജിംഗ് കമ്മിറ്റി )അധികാരങ്ങളെ ഇല്ലായിമ ചെയ്യുകയാണ് പാത്രിയാര്‍ക്കീസിന്റെ നീക്കം .ഒരു ഭദ്രാസന മെത്രാപ്പോലീത്തയായി പരിശുദ്ധ പരുമല തിരുമേനി അഭിഷക്തനായി .ഇതേ തുടര്‍ന്ന്‍ വിഖടിത വിഭാഗം നല്‍കിയ കേസില്‍ പരിശുദ്ധ പരുമല തിരുമേനി തങ്ങളുടെമേല്‍ മലങ്കര മെത്രാപ്പോലീത്തക്ക് (ദിവന്നാസ്യോസ് v ) മേലധികാരം ഉണ്ടെന്നു MOZHI കൊടുത്തു .ഈ കേസില്‍ മലങ്കര മെത്രാപ്പോലീത്തക്ക് മേലധികാരം നഷ്ടപെട്ടിട്ടിലെന്നും വന്നു .പരിശുദ്ധ പരുമല തിരുമേനി നല്‍കിയ സാക്ഷിമോഴിയില്‍ നാലു വസ്തുത എടുത്തു പറയുന്നത്

1)എല്ലാ ഭദ്രാസനവും മലങ്കര മെത്രാപ്പോലീത്തയുടെ കീഴിലാണ്
2)താന്‍ ഒരു മെത്രാപ്പോലീത്തയാണ് .എപ്പിസ്കോപ്പ അല്ല
3)ആത്മീയമായി താനും മലങ്കര മെത്രാപ്പോലീത്തയും തുല്യരാണ്
4)മെത്രാപ്പോലീത്ത എന്ന നിലയില്‍ പ്രവര്‍ത്തിക്കു ന്നതില്‍ ഭാഗികമായോ പൂര്‍ണ്ണമായോ വിലക്കാന്‍ മലങ്കര മെത്രാപ്പോലീത്തക്ക് അവകാശമുണ്ട്‌

ആത്മീയമായി ഇടവക മെത്രാപ്പോലീത്തയും മലങ്കര മെത്രാപ്പോലീത്തയും തുല്യരാണ് ലൌകീകമായി മേലധികാരം മലങ്കര മെത്രാപ്പോലീത്തക്ക് ഉണ്ടെന്നു സംമ്മതിക്കുന്നു