OVS - Latest NewsOVS-Kerala News

അഭ്യൂഹങ്ങള്‍ക്ക് വിരാമം: പാഷന്‍ ഓഫ് ക്രൈസ്റ്റിന്‍റെ രണ്ടാം ഭാഗം‘റിസറക്ഷന്‍’വരുന്നു

സ്പെഷ്യല്‍ സ്റ്റോറി 

കാലിഫോര്‍ണിയ : ലോകത്തിലെ മികച്ച ബൈബിള്‍ ചലച്ചിത്രങ്ങളിലൊന്നായ ‘ദ് പാഷന്‍ ഓഫ് ദ് ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗം എത്തുന്നു .ചിത്രത്തിന്‍റെ  സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍ തന്നെയാണ് അഭ്യൂഹങ്ങള്‍ക്കിടയില്‍ സ്ഥിതീകരിച്ചത്.

51CN68ZFTJL

 

പ്രശസ്ത സുവിശേഷകനായ ഗ്രെഗ് ലൗറിയുടെ നേതൃത്വത്തില്‍ അനാഹീമിലുള്ള ഏഞ്ചല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സുവിശേഷ പ്രഘോഷണ പരിപാടി ‘സോ-കല്‍ ഹാര്‍വസ്റ്റ്’ലെ ഗസ്റ്റ് സെക്ഷന്നിലാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്.

2000

പാഷന്‍ ഓഫ് ക്രൈസ്റ്റിന്‍റെ  തുടര്‍ച്ച എന്ന നിലയ്‌ക്കല്ല പുതിയ പ്രൊജക്ടിനെ കാണുന്നതെന്ന് ഗിബ്‌സണ്‍ വിശദീകരിച്ചു.ദ് റിസറക്ഷന്‍ ഓഫ് ദ് ക്രൈസ്റ്റ് എന്നായിരിക്കും ചിത്രത്തിന്‍റെ പേര്. റന്‍ഡാല്‍ വാലസ് ആണ് തിരക്കഥ എഴുതുക. വാലസ് രചന തുടങ്ങിയതായി ഗിബ്‌സണ്‍ അറിയിച്ചു.

160315

പാഷന്‍ ഓഫ് ക്രൈസ്റ്റില്‍ ജിം കാവിയേസല്‍ ആണ് യേശുക്രിസ്തുവായി അഭിനയിച്ചത്.പുതിയ ചിത്രത്തിലെ കാസ്റ്റിംഗിനെ സംബന്ധിച്ചോ മറ്റോ  ഗിബ്‌സണ്‍ വ്യക്തമാക്കിയിട്ടില്ല . $ 30 മില്ല്യന്‍ ബജറ്റില്‍ പൂര്‍ത്തിയാക്കി 2004-ല്‍ ലോക വ്യാപകമായി റിലീസ് ചെയ്ത പാഷന്‍ ഓഫ് ദ് ക്രൈസ്റ്റ് $ 611 മില്ല്യന്‍ കളക്ഷന്‍ നേടി ചരിത്രമായി.

 

 ക്രിസ്തുവിന്‍റെ കല്ലറയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു