OVS-Kerala News

പച്ചക്കറി കൃഷിയെ പ്രൊഹല്‍സാഹിപ്പിച്ചു മണപ്പള്ളി എം.ജി.ഓ.സി.എസ്.എം

സംസ്ഥാനം അനുദിനം അന്യ സംസ്ഥാന പച്ചക്കറി മാഫിയകളുടെ പിടിയിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. വിഷ ലിപ്തമായ പച്ചക്കറികൾ കഴിക്കുന്നതിലൂടെ ഇനി വരാൻ പോകുന്ന തലമുറയെയും നാം അറിയാതെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.. വരാൻ പോകുന്ന തലമുറയുടെ നല്ല നാളെക്കായി കൊല്ലം ഭദ്രാസനത്തിലെ  മണപ്പള്ളി സെന്‍റ്  മേരീസ്‌  ഓര്‍ത്തഡോക് സ്‌   പള്ളിയിലെ എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്‍റെ  നേതൃത്വത്തിൽ ” വിഷ രഹിത പച്ചക്കറി കൈനിറയെ പച്ചക്കറി ” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് പള്ളിയില്‍  സൗജന്യ പച്ചക്കറി വിത്ത് വിതരണം നടത്തിയത് – ഭാരവാഹികള്‍ പറഞ്ഞു.