OVS - Latest NewsOVS-Kerala News

കല്ലൂപ്പാറ പള്ളിയിൽ നാളെ മതമൈത്രി സംഗമം

കല്ലൂപ്പാറ :- സെൻറ് .മേരീസ് ഓർത്തഡോൿസ് പള്ളിയിലെ പതിനഞ്ചു നോമ്പാചരണത്തോടനുബന്ധിച്ചു നാളെ മതമൈത്രി സമ്മേളനവും മരിയൻ പുരസ്‌കാര സമർപ്പണവും നടക്കും.രാവിലെ 8:30 നു  അഭി. ജോഷ്വാ  മാർ നിക്കോദിമോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി.കുർബാന ഉണ്ടായിരിക്കും . . മൂന്നിന് കുമ്പനാട് പ്രൊവിഡൻസ് മിഷൻ വോയിസ് ന്റെ നേതൃത്വത്തിൽ ദേശഭക്തി ഗാനാർച്ചനയും, 3:30 നു മതമൈത്രി സമ്മേളനവും, മരിയൻ പുരസ്‌കാര സമർപ്പണവും നടക്കും,കണ്ടനാട് ഭദ്രാസന അധിപൻ അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് തിരുമേനി അധ്യക്ഷനായിരിക്കും. ഇന്റർനാഷണൽ കൌൺസിൽ ഫോർ കമ്മ്യുണൽ ഹാർമണി മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉത്‌ഘാടനം ചെയ്യും. പായിപ്പാട് ജുമാമസ്ജിദ് ഇമാം കെ.എം. ഇസ്സ മൗലവി സന്ദേശം നൽകും.ആതുര സേവന മേഖലയിലെ മികച്ച പ്രവർത്തനം നടത്തിയ സംഘടനക്ക് ഏർപ്പെടുത്തിയ പുരസ്കാരം കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി ഡോ. പി.വി. ഗംഗാധരൻ ഏറ്റുവാങ്ങും. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.