OVS-Kerala News

പുതിയകാവ് സെന്‍റ് മേരീസ് കത്തീഡ്രലില്‍ ശൂനോയോ നോമ്പാചരണവും പെരുന്നാളും

മാവേലിക്കര :  പുതിയകാവ് സെന്‍റ്  മേരീസ്  ഓർത്തഡോക്സ് കത്തീഡ്രലിൽ ആണ്ട് തോറും നടത്തിവരാറുള്ള പതിനഞ്ച് നോമ്പാചരണവും ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും 2016 ആഗസ്റ്റ് 1 മുതൽ 15 വരെ ഭക്തിനിർഭരമായി കൊണ്ടാടുന്നു. വന്ദ്യ റമ്പാച്ചന്മാരും, വൈദിക ശ്രേഷ്ഠരും  പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. നോമ്പിലെ എല്ലാ ദിവസവും രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരവും തുടർന്ന് 7.00 ന് വി.കുർബ്ബാനയും അതിനെ തുടർന്ന് 10.00ന് ധ്യാനവും ഉണ്ടായിരിക്കുന്നതാണ് .വൈകിട്ട് 6.00 ന് സന്ധ്യാനമസ്ക്കാരവും തുടർന്ന് ദൈവമാതാവിനോടുള്ള ലുത്തിനിയായും നടത്തപ്പെടുന്നു.വി. ദൈവമാതാവിന്റെ വാങ്ങിപ്പ്  പെരുന്നാള്‍ ദിനമായ ആഗസ്റ്റ് 15 തിങ്കളാഴ്ച്ച രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരവും തുടർന്ന് വന്ദ്യ. പീറ്റർ തോമസ് റമ്പാച്ചന്റെ പ്രധാന കാർമ്മികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാനയും നടത്തപ്പെടും. തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന,പ്രദക്ഷിണം , ആശീര്‍വ്വാദം,നേര്‍ച്ച വിളബോടെ പെരുന്നാള്‍ സമാപിക്കും.