OVS - Latest NewsOVS-Kerala News

ചെറായി ക്ഷേത്ര ഭരണസമിതി പരിശുദ്ധ ബാവയ്ക്ക് സ്വീകരണം നല്‍കി

               അസഹിഷ്ണുതയുടെ കാലത്തെ ചില  സഹിഷ്ണുത കാഴ്ചകള്‍ 

കൊച്ചി → ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്ര ഭരണ സമിതി ഭാരവാഹികളും നിവാസികളും ചേർന്ന് മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായും മലങ്കര ഓർത്തഡോക് സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ ബാവായ്ക്ക് പൗരസ്വീകരണം നല്‍കി. മണപ്പിള്ളി സെന്‍റ് കുര്യാക്കോസ്‌ ചപ്പലിന്‍റെ പെരുന്നാള്‍ പ്രദക്ഷിണം സ്വീകരണ ഘോഷയാത്ര ചെറായി എത്തിയപ്പോളായിരിന്നു സ്വീകരണം. പരിശുദ്ധ ബാവാ ക്ഷേത്ര സമിതിക്കും നിവാസികള്‍ക്കും നന്ദി പറഞ്ഞു. ചെറായി പള്ളി വികാരി ഫാ.ഗീവര്‍ഗീസ് ബേബി, അയ്യമ്പിള്ളി പള്ളി വികാരി ഫാ.പ്രിന്‍സ് മാത്യു, ഫാ . എ ജെ എബ്രഹാം, ഫാ.മാത്യൂസ്‌  ആനച്ചാലിൽ കോര്‍ എപ്പിസ്കോപ്പ, ഫാ. ഓ ജെ ജേക്കബ് എന്നിവര്‍ പരിശുദ്ധ ബാവയ്ക്ക് ഒപ്പം  ഉണ്ടായിരുന്നു. തുടർന്ന് പരിശുദ്ധ ബാവ ചെറായി പൗലോസ് മാർ സേവേറിയോസ് ഓർത്തോഡോക് സ് ഫൗണ്ടേഷന്‍റെ ഓഫീസ് സന്ദർശിച്ചു.

ചെറായി സെന്‍റ് മേരീസ്‌ ഓർത്തഡോക്സ് പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ഗൂഢശ്രമമെന്നു പരാതി