OVS-Pravasi News

സൗത്ത്-വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ‘ഊർശലേം സമ്മർ ക്യാമ്പ്‌’സമാപിച്ചു

ടെക്സാസ് → പരിശുദ്ധ  മലങ്കര ഓര്‍ത്തഡോക് സ്‌ സഭയുടെ  സൗത്ത് വെസ്റ്റ് അമേരിക്കന്‍  ഭദ്രാസന ആസ്ഥാനമായ ഊർശലേം (ഇന്ത്യന്‍ ഓര്‍ത്തഡോക് സ്‌ ക്രിസ്ത്യന്‍ സെന്‍റെര്‍)അരമനയിൽ കഴിഞ്ഞ വർഷം നടത്തിയ മെൻസ്  സമ്മർ ക്യാംബിന്‍റെ  വിജയവും പ്രചോദനവും ഉൾക്കൊണ്ട് ഈ വർഷവും   സമ്മർ ക്യാംബുകള്‍ നടത്തി.

ഓർത്തഡോക്സ് യാമ പ്രാർഥനയധിഷ്ടിതമായ ജീവിത രീതികളെ പരിചയപ്പെടുത്തികൊണ്ടുളള മെൻസ് സമ്മർ ക്യാംമ്പ്  ജൂലൈ 10 മുതൽ 17 വരെയും ആദ്യമായി വിമൻസ് സമ്മർ ക്യാംമ്പ്  ജൂലൈ 17 മുതൽ 24 വരെയുള്ള തീയതികളില്‍ നടന്നു.

11– ഗ്രെയിഡിലും 12 –ഗ്രേയിഡിലും ഈ വർഷം കോളേജിൽ പോകുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുളള ക്യാംബിൽ വളർന്നുവരുന്ന ഈ തലമുറയെ ഓർത്തഡോക്സ് വിശ്വാസത്തിലേക്ക് അടുപ്പിക്കാനും ആധുനികതയുടെ പ്രലോഭനങ്ങളിൽപ്പെടാതെ അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന കൗൺസിലിങ്, വ്യക്തിത്വ വികസനം, കരിയർ ഡവലപ്പ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ  വിദഗ്ദ്ധർ ക്ലാസുകൾ  നയിച്ചു.

ഭദ്രാസനത്തിലെ എല്ലാ പളളികളിൽ നിന്നുമുളള കോളേജില്‍ പഠിക്കുന്ന വിദ്യാർത്ഥികളും മറ്റും ക്യാമ്പിൽ പങ്കെടുത്തു.സൗത്ത്-വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസന വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത മേല്‍നോട്ടം വഹിച്ചു.