OVS - Latest NewsOVS-Pravasi News

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് : പുതിയ നേതൃനിര

ന്യൂയോർക്ക് → നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2017-ന്റെ നേതൃത്വത്തിലേക്ക് ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ, ജോർജ് തുമ്പയിൽ, ജീമോൻ വർഗീസ് എന്നിവരെ ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത നിയമിച്ചു.

എലൻവിൽ ഓണേഴ്സ് ഹേവൻ റിസോർട്ടിൽ നടന്ന 2016 ഫാമിലി ആൻഡ് യൂത്ത് കോൺഫറ ൻസിന്റെ സമാപന സമ്മേളനത്തിൽ വച്ചാണ് മാർ നിക്കോളോവോസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഫാ.ഡോ.വർഗീസ് എം. ഡാനിയേലിനെ കോൺഫറൻസ് കോർഡിനേറ്ററായും ജോർജ് തുമ്പയിലിനെ ജനറൽ സെക്രട്ടറിയായും നിയോഗിച്ചപ്പോൾ 2016-ലെ ട്രഷററായിരുന്ന ജീമോൻ വർഗീസിനെ ഒരു വർഷം കൂടി തൽസ്ഥാനത്ത് തുടരാൻ അനുവദിച്ചു.

53 ഇടവകകളും മറ്റ് മിഷൻ പള്ളികളും മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തി ൽ 71  വൈദികരും മൂന്നു ശെമ്മാശന്മാരും നിരവധി സെമിനാരി വിദ്യാർത്ഥികളുമുണ്ട്.

വളരെ സജീവമായ ആറു മിനിസ്ട്രികൾ ഉള്ളതിൽ ഒന്നാണ് ഫാമിലി കോൺഫറൻസ്.തികഞ്ഞ
അച്ചടക്ക ബോധത്തിൽ അധിഷ്ഠിതമായി എല്ലാവർഷവും നടത്തപ്പെടുന്ന ഫാമിലി കോൺഫറൻ സ് ഭദ്രാസന ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ നേട്ടങ്ങൾ ലക്ഷ്യമാക്കിയാണ് പ്രവർത്തി ക്കുന്നത്.വേദശാസ്ത്ര പണ്ഡിതരുടെയും സഭാ വൈജ്ഞാനികരുടെയും സാന്നിധ്യം എല്ലാവർഷ വും നടക്കുന്ന കോൺഫറൻസിലെ പ്രത്യേകതയാണ്. ഏതു പ്രായക്കാർക്കും അനുയോജ്യമായ രീതിയിലാണ് കോൺഫറൻസിലെ പരിപാടികൾ ക്രമീകരിക്കുന്നത്.

ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിലാ ണ് കോൺഫറൻസ് നടത്തപ്പെടുന്നത്. അതാത് രംഗങ്ങളിൽ പ്രാവീണ്യമുള്ളവരും സേവന തത്പ രരുമായ സഭാംഗങ്ങളാണ് കമ്മിറ്റികളിൽ സേവനമനുഷ്ഠിച്ചു വരുന്നത്. കോൺഫറൻസ് കോർ ഡിനേറ്ററായി നിയമിതനായ ഫാ. ഡോ.വർഗീസ് എം. ഡാനിയേൽ രാജ്യാന്തര തലത്തിൽ നിരവ ധി ലേഖനങ്ങളുടെ രചയിതാവാണ്. ‘റിലീജിയൻ ആൻഡ് ബയോ എത്തിക്സ് എ ഹോളിസ്റ്റിക്സ് അ പ്രോച്ച്’ എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.ഇറാസ്മസ് മുൻഡൂസ് യൂറോപ്യൻ ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ഫാ. ഡാനിയൽ ഓസ്ട്രേലിയയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്. ഒട്ടനവധി രാജ്യാന്തര കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ      അവതരിപ്പിച്ചിട്ടുണ്ട്.

യൂട്ടായിൽ നടന്ന പാർലമെന്റ് ഓഫ് ദി വേൾഡ് റിലീജിയനിൽ  ലോകസമാധാനത്തെക്കുറിച്ചു ള്ള പ്രബന്ധം അവതരിപ്പിച്ച് സവിശേഷ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ സെന്റ് വ്ളാഡിമിർ സെ മിനാരിയിലെ പ്രൊഫസറായും ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാ രിയായും പ്രവർത്തിക്കുന്നു. ഭദ്രാസന വൈദികസംഘം സെക്രട്ടറിയുമാണ്. കൺസൾട്ടന്റ് ബയോ എത്തിസിസ്റ്റായി റിസർച്ച് നടത്തുകയും ഈ രംഗത്തുള്ളവർക്ക് വേണ്ട മാർഗ്ഗനിർദ്ദേ ശങ്ങൾ നൽകുകയും ചെയ്യുന്നു. മെഡിക്കൽ ഫിസിക്സ് ശാസ്ത്രജ്ഞയായ ഡോ. സ്മിത വർഗീസാ ണ് സഹധർമ്മിണി. മക്കൾ: ആദർശ്, ഏയ്ഞ്ചല.

ജനറൽ സെക്രട്ടറിയായി നിയമിതനായ ജോർജ് തുമ്പയിൽ അവാർഡ് ജേതാവായ മാധ്യമപ്രവ ർത്തകനാണ്.2004 മുതൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ മീഡിയ കോർഡി നേറ്റ റായി സേവനമനുഷ്ഠിച്ചു വരുന്നു. നിലവിൽ ഭദ്രാസന മീഡിയ കൺസൾട്ടന്റ് കൂടിയായ ജോർജ് തുമ്പയിൽ ഭദ്രാസന അസംബ്ലി ഇലക്ഷൻ കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു ടേം ഭദ്രാസന അസംബ്ലി അംഗവുമായിരുന്നു. ഡോവർ സെന്റ് തോമസ് ഇടവകയിൽ നാലു തവണ സെക്രട്ട റിയായും രണ്ടു തവണ ട്രസ്റ്റിയായും പ്രവർത്തിച്ചു. ഇടവകയിലെ മറ്റ് ആത്മീയ പ്രസ്ഥാനങ്ങളി ലും സജീവം. ഇപ്പോൾ മാനേജിങ് കമ്മിറ്റിയംഗമാണ്. ന്യൂവാർക്ക് ബെത്ത് ഇസ്രയേൽ മെഡിക്കൽ സെന്ററിലെ റെസ്പിറ്റോറി കെയർ ഡിപ്പാർട്ട്മെന്റിലെ  അസിസന്റ് ഡയറക്ടർ. ഇന്ദിര തുമ്പയിലാണ് ഭാര്യ. മക്കൾ: ബ്രയൻ, ഷെറിൻ. മരുമകൻ: ജയ്സൺ.

ട്രഷറർ ജീമോൻ വറുഗീസിന് ഇത് രണ്ടാമൂഴമാണ്. വിജയകരമായി സമാപിച്ച ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ കോർഡിനേറ്റർ ഫാ. വിജയ് തോമസിനോടും ജനറൽ സെക്രട്ടറി ഡോ. ജോളി തോമസിനോടുമൊപ്പം പ്രവർത്തിച്ച അനുഭവജ്ഞാനവുമായാണ് ജീമോന്റെ തുടർച്ച യായ വരവ്. സഫേൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗമായ ജീമോൻ വർഗീസ് ഇട വകയിലെ വിവിധ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. ഭദ്രാസന തല പ്രവർത്ത നങ്ങളിലും മുൻ നിരയിൽ പ്രവർത്തിച്ചു.റോക്ക്ലാൻഡ് കൗണ്ടയിലെ ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ സെക്രട്ടറിയാണ് ഇപ്പോൾ. ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ കൂടാതെ കൗണ്ട തല പ്രവർത്തനങ്ങളിലും സജീവം.റിഡ്ജ്വുഡിലുള്ള വാലി ഹോസ്പിറ്റലിലെ ഇൻഫക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റിൽ ക്ലിനിക്കൽ ഫാർമസി സ്പെഷ്യലി സ്റ്റായി ജോലി ചെയ്യുന്നു. എലിസബത്ത് വർഗീസാണ് ഭാര്യ. മേഘ വർഗീസ്, സ്നേഹ വർഗീസ് എന്നിവർ മക്കൾ.

പ്രാരംഭ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കി റജിസ്ട്രേഷൻ ഉറപ്പാക്കുകയാണ് ആദ്യ നടപടി യെന്ന് കോർഡിനേറ്റർ വർഗീസ് ഡാനിയൽ അച്ചൻ പറഞ്ഞു. ഇപ്പോൾ 50 ഡോളർ കൊടുത്ത് പ്രീര ജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കുന്നതാണെന്നും ഇതിനോടകം ഇത്തരത്തി ലുള്ള 80 റജിസ്ട്രേഷനുകൾ കിട്ടിയുണ്ടെന്നും ട്രഷറർ ജീമോൻ വർഗീസ് അറിയിച്ചു. കോൺഫറ ൻസ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ക്രിയാത്മക നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: Fr. Dr. Varghese. M. Daniel – (203) 508-2690
frmdv@yahoo.com, Jeemon Varghese – (201) 563-5530, jeemsv@gmail.com,
George Thumpayil – (973) 943-6164, thumpayil@aol.com.

വാർത്ത : ഫിലിപ്പോസ് ഫിലിപ്പ്

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് സ്വന്തം റിട്രീറ്റ് സെന്‍റര്‍