OVS - Latest NewsOVS-Kerala News

‘കാദീശ്ശാത്ത് ആലോഹോ’ ജൂലൈ 23-ന് പുതിയകാവ് കത്തീഡ്രലില്‍

മാവേലിക്കര 〉 മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ മുന്‍ പരമാധ്യക്ഷന്‍ പുതിയകാവ് സെന്‍റ്  മേരീസ്‌ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലിന്‍റെ അരുമസന്താനം പുണ്യശ്ലോകനായ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ പാവന സ്മരണയില്‍ കത്തീഡ്രല്‍ ഇടവക യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ആരാധന സംഗീത മത്സരം ‘കാദീശ്ശാത്ത് ആലോഹോ’ നടത്തപ്പെടുന്നു.
 
അഖില മലങ്കര അടിസ്ഥാനത്തില്‍ ജൂലൈ-23 ശനിയാഴ്ച രാവിലെ 9 ന് പുതിയകാവ് കത്തീഡ്രലില്‍ നടക്കുന്ന സംഗീത മത്സരം ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.കത്തീഡ്രല്‍ യുവജനപ്രസ്ഥാനം സെക്രട്ടറി ജോജോ മാത്യു ജോണ്‍ സ്വാഗതമരുളുന്ന ഉദ്ഘാടന ചടങ്ങില്‍ കത്തീഡ്രല്‍ ഇടവക വികാരി ഫാ.ജോണ്‍സ് ഈപ്പന്‍ അധ്യക്ഷാനും.കത്തീഡ്രല്‍ ഇടവക സഹ വികാരി ഫാ.വില്‍സണ്‍ ജോര്‍ജ്,കത്തീഡ്രല്‍ ട്രസ്റ്റി സൈമണ്‍ കൊമ്പശ്ശേരില്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും.യുവജനപ്രസ്ഥാനം കേന്ദ്ര ഉപാധ്യക്ഷന്‍ ഫാ.ഫിലിപ്പ് തരകന്‍ സമ്മാനദാനം നിര്‍വഹിക്കും.കത്തീഡ്രല്‍ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് സോണി ചെറിയാന്‍ തോമസ്‌ കൃതഞ്ത അറിയിക്കും.