OVS-Kerala News

കൊച്ചി ഭദ്രാസന യുവജനപ്രസ്ഥാനം വാര്‍ഷികം നാളെ

കൊച്ചി ⇒ പൗരസ്ത്യ ഓര്‍ത്തഡോക്സ്‌ ക്രൈസ്തവ  യുവജനപ്രസ്ഥാനം  കൊച്ചി  ഭദ്രാസനതല വാര്‍ഷിക സമ്മേളനം  പാലാരിവട്ടം  സെന്‍റ്  ജോര്‍ജ് പള്ളിയിലെ തേജസ്‌ ഓഡിറ്റോറിയത്തില്‍ നാളെ(ജൂലൈ-9) നടക്കും.രാവിലെ 9.30-നു കൊച്ചി  ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മാര്‍ ഐറെനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷത്തില്‍  കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സമ്മേളനം  ഉദ്ഘാടനം ചെയ്യും

വിവിധ സെക്ഷനുകളില്‍ ഫാ.സി.എം രാജു,ഫാ.ഡേവിഡ് തങ്കച്ചന്‍,ഫാ.ജിയോ ജോര്‍ജ്, ഫാ.തോമസ്‌. കെ ഏലിയാസ്, പ്രഫ.സുനില്‍ ഡി. കുരുവിള എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 2-ന് വരയരങ്ങു പരിപാടി നടക്കും. കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജി നേതൃത്വം നല്‍കും. സമാപന സമ്മേളനം അങ്കമാലി ഭദ്രാസനാധിപനും  യുവജനപ്രസ്ഥാനം അധ്യക്ഷനുമായ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.കൊച്ചി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലേയും  പ്രതിനിധികള്‍ സമ്മേളനത്തില്‍  പങ്കെടുക്കുമെന്നു ഭാരവാഹികള്‍ ഓ.വി.എസ് ഓണ്‍ലൈനോട്‌ പറഞ്ഞു.