OVS-Pravasi News

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാളിന് കൊടിയേറി

ന്യൂയോര്‍ക്ക്∙ പരിശുദ്ധ തോമാശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുളള യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ദുക്‌റാന പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയര്‍ത്തി.
ജൂണ്‍ 26 ന് ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍, ട്രഷറര്‍ കോര വറുഗീസ്, ജോയിന്റ് സെക്രട്ടറി ടോബിന്‍ ജോര്‍ജ്, പെരുന്നാള്‍ കണ്‍വീനര്‍ റോയി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സ്‌തൂപത്തില്‍ കൊടി പ്രതിഷ്ഠിച്ചു.

പെരുന്നാള്‍ പരിപാടികൾ

ജൂലൈ 2 ശനിയാഴ്ച വൈകീട്ട് 6.30ന് സന്ധ്യാ പ്രാര്‍ത്ഥന, 7.30ന് ഡോ.മാത്യൂസ് മാര്‍ സേവേറീയോസ് മെത്രാപ്പോലീത്ത നയിക്കുന്ന വചനശുശ്രൂഷ.

ജൂലൈ 3 ഞായറാഴ്ച രാവിലെ 9.30ന് പ്രഭാത നമസ്‌കാരം, 10ന് മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നയിക്കുന്ന കുര്‍ബാന. ഉച്ചയ്ക്ക് 12.3 0ന് റാസ (ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബ്ലോക്ക് ചുറ്റി പ്രദക്ഷിണം), തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉച്ചഭക്ഷണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി. റവ.ചെറിയാന്‍ നീലാങ്കല്‍ (വികാരി) 845-783-8355, ഏബ്രഹാം ജേക്കബ് മൂലയില്‍ (സെക്രട്ടറി) 914-621-2990, കോര വറുഗീസ് (ട്രഷറര്‍) 917-270-8846, റോയി ജോര്‍ജ് (പെരുന്നാള്‍ കണ്‍വീനര്‍) 845-589-0062. പി.ആര്‍.ഒ. കുരിയാക്കോസ് തരിയന്‍ അറിയിച്ചതാണിത്.