ഫാ. അലക്‌സാണ്ടർ കുര്യന് യുഎസിൽ പുതിയ ദൗത്യം.

വാഷിങ്ടൻ∙ ഫാ. അലക്‌സാണ്ടർ ജെ. കുര്യന് ഫെഡറൽ റിയൽ പ്രോപ്പർട്ടി കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി അധികച്ചുമതല. യുഎസ് സർക്കാരിന്റെ ഓഫിസ് കെട്ടിടങ്ങൾക്കായി ഭൂമി വാങ്ങുന്നതും കൊടുക്കുന്നതുമുൾപ്പെടെ നയപദ്ധതികളുടെ തലപ്പത്തുള്ളവരിൽ പ്രധാനിയായ ഫാ. അലക്‌സാണ്ടർ കുര്യൻ ഈ വിഭാഗത്തിൽ ഡപ്യൂട്ടി അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്ററാണ് ഇപ്പോൾ.

ആലപ്പുഴ ഹരിപ്പാടിനടുത്ത് പള്ളിപ്പാട് കടയ്ക്കൽ കുടുംബാംഗമാണ്. ഓഫിസ് ഓഫ് സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടറായി 1999ലാണു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിച്ചത്. വാഷിങ്‌ടനിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി വികാരിയായിരുന്നു.

error: Thank you for visiting : www.ovsonline.in