OVS-Kerala News

മാർ പീലക്സിനോസ് അനുസ്മരണം ഒന്നിന്

ചെങ്ങന്നൂർ :- പുത്തൻകാവ് മെട്രോപ്പൊലിറ്റൻ എച്ച്എസ്എസ് സ്ഥാപക ദിനത്തോടനുബന്ധിച്ചു സ്ഥാപകൻ കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് അനുസ്മരണ സമ്മേളനം ജൂലൈ ഒന്നിനു നടക്കും. രാവിലെ 10.30 നു കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.പി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്യും.

ഓർത്തഡോക്സ് ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് അധ്യക്ഷത വഹിക്കും. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്യും.