OVS-Kerala News

ഞായറാഴ്ചകളിൽ രണ്ടു കുർബാന

കൊച്ചി :- പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നാളെ മുതൽ എല്ലാ ഞായറാഴ്ചയും രണ്ടു കുർബാനയുണ്ടായിരിക്കും. രാവിലെ 5.15നു രാത്രി നമസ്കാരവും തുടർന്ന് പ്രഭാത നമസ്കാരവും നടത്തും. 6.15നു കുർബാന. ഏഴരയ്ക്ക് രണ്ടാമത്തെ പ്രഭാത നമസ്കാരവും 8.15നു കുർബാനയും നടക്കും. 10.15 മുതൽ സൺഡേ സ്കൂൾ, മറ്റ് ആത്മീയ പരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് അസി. വികാരി ഫാ. തോമസ് കെ.ഏലിയാസ് അറിയിച്ചു.