OVS-Kerala News

സുവിശേഷ മഹായോഗവും ഗാനശുശ്രൂഷയും നാളെ മുതൽ പെരുവയിൽ

പെരുവ :- മലങ്കര ഓർത്തോക്സ് സുറിയാനി സഭ സുവിശേഷ മഹായോഗവും ഗാനശുശ്രൂഷയും നാളെ മുതൽ 27 വരെ സെന്റ് മേരീസ് കാതോലിക്കേറ്റ് സെന്റർ ഹാളിൽ നടക്കും. മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, പെരുവ സെന്റ് മേരീസ് കാതോലിക്കേറ്റ് സെന്റർ, കുന്നപ്പിള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് ചാപ്പൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കൺവൻഷൻ. നാളെ വൈകിട്ട് ഏഴിനു കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

ഫാ. കുരുവിള പെരുമാൾ ചാക്കോ വചനശുശ്രൂഷ നടത്തും. രക്ഷാധികാരി പി.യു. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ. ഏബ്രഹാം മാത്യു വാതക്കാട്ടിൽ എന്നിവർ നേതൃത്വം നൽകും. 26നു വൈകിട്ട് 6.30നു ഗാനശുശ്രൂഷ, 7.15നു ഫാ. നോബിൾ ഫിലിപ് വചനശുശ്രൂഷ നടത്തും. ഫാ. ജോസ് തോമസ് പൂവത്തുങ്കൽ, ഫാ. ജേക്കബ് കുര്യൻ ചെമ്മനം എന്നിവർ നേതൃത്വം നൽകും. സമാപന ദിവസമായ 27നു വൈകിട്ട് 6.30നു ഗാനശുശ്രൂഷ, 7.15നു ഫാ. കുര്യൻ കുര്യാക്കോസ് വചനശുശ്രൂഷ നടത്തും. 8.30നു കാൻഡിൽ പ്രെയർ– പി.യു. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ. വി.എം. പൗലോസ് ചെമ്മനം എന്നിവർ നേതൃത്വം നൽകും.

കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രക്ഷാധികാരി പി.യു. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, പ്രസിഡന്റ് ഫാ. ജോസ് തോമസ് പൂവത്തുങ്കൽ, സ്കറിയ പി. ചാക്കോ കോറെപ്പിസ്കോപ്പ എന്നിവർ അറിയിച്ചു. കൺവൻഷനുശേഷം പെരുമ്പടവം, കുന്നപ്പിള്ളി, ചെമ്മനംകുന്ന്, താന്നിമറ്റം, പുളിക്കക്കുന്ന് എന്നിവിടങ്ങളിലേക്കു വാഹന സൗകര്യമുണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.