OVS-Pravasi News

ഡോ. ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പയുടെ 36-ാം കോർ എപ്പിസ്ക്കൊപ്പാ സ്ഥാനാരോഹണ വാർഷികവും 80-ാം ജന്മദിനവും

ന്യൂയോർക്ക് ∙ 1936ൽ ജനിച്ച ഡോക്ടർ ശങ്കരത്തിൽ കോർ എപ്പിസ്ക്കൊപ്പയുടെ 36-ാമത് കോർ
എപ്പിസ്ക്കൊപ്പാ സ്ഥാനാരോഹണ വാർഷികവും 80-ാം ജന്മദിനവും ആഘോഷിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയിലെ പരിശുദ്ധനായ പരുമല തിരുമേനിക്ക് ശേഷം അഭിഷിക്തനായ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കോർ എപ്പിസ്ക്കൊപ്പാ സ്ഥാനാരോഹിതൻ.അമേരിക്കയിൽ ഓർത്തഡോക്സ് സഭയ്ക്ക് ദേവാലയങ്ങൾ ഉണ്ടാക്കാൻ നിയോഗിക്കപ്പെട്ട ആദ്യ വൈദികൻ  അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യ വൈദികൻ ,അഭിവന്ദ്യ പരിശുദ്ധ മാർത്തോമാ മാത്യൂസ് പ്രഥമൻ  കാതോലിക്ക ബാവായിൽ നിന്നും ‘മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിന്റെ അംബാസിഡർ’ എന്ന വിശേഷണ പദവി ലഭിച്ച ഏക പുരോഹിതൻ, ആദ്യത്തെ കോർ എപ്പിസ്ക്കൊപ്പാ തിരുമേനിമാർ മാത്രം ഉപയോഗിക്കുന്ന വടിയും കുരിശും തൂവാലയും ഉപയോഗിക്കുവാൻ അംഗീകാരവും അനുവാദവും ലഭിച്ച സഭയിലെ ആദ്യ പുരോഹിതൻ എന്നീ നിലകളിൽ പ്രശോഭിക്കുന്ന ഡോക്ടർ യോഹന്നാൻ
ശങ്കരത്തിൽ കോർ എപ്പിസ്കോപ്പാക്ക് എല്ലാവിധ ആശംസകളും മംഗളങ്ങളും നേരുന്നു.