OVS - Latest NewsOVS-Kerala News

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി

 കോലഞ്ചേരി :വലമ്പൂർ സെന്റ്‌. മേരീസ് കാതോലിക്കേറ്റ് സെന്ററിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന് വികാരി ഫാ. സണ്ണി വർഗീസ്‌ കൊടിയേറ്റി. നവംബർ 6,7 തീയതികളിൽ നടക്കുന്ന പെരുന്നാളിന് റവ.തോമസ് പോൾ രംബാൻ മുഖ്യ കാര്മികത്വം വഹിക്കും വെള്ളി വൈകിട്ട് 6.30 നു സന്ധ്യ നമസ്കാരവും തുടര്‍ന്ന്‍ പ്രസംഗവും 8 മണിക്കു വലംബൂർ കുരിശിലേക്ക് പ്രദക്ഷിണവും ഉണ്ടാകും തുടർന്നു ആശീർവാദം നേർച്ച സദ്യ. ശനിയാഴ്ച രാവിലെ 7 നു പ്രഭാത നമസ്കാരവും 8 നു മൂന്നിന്മേൽ കുർബാനയുംതുടർന്നു പ്രദക്ഷിണം ആശീർവാദം നേർച്ച സദ്യ എന്നിവയും ഉണ്ടാകും.