OVS - Latest NewsOVS-Kerala News

മാമ്മലശേരി പള്ളി ഓർത്തഡോക്സ് സഭക്ക് സ്വന്തം : പള്ളിയിൽ പോലീസ് സംരക്ഷണം തുടരണം – ബഹു. സുപ്രീംകോടതി

പിറവം: മാമ്മലശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി അവകാശികളായ ഓർത്തഡോക്സ് സഭക്ക് മാത്രമായി ലഭിച്ചിരിക്കുന്നു . പ്രതികൂല കോടതി വിധികളെ അംഗീകരിക്കാത്ത യാക്കോബായ വിഭാഗത്തിന്റെ ഹർജികളെല്ലാം സുപ്രീം കോടതി തള്ളിയിരിക്കുന്നു. ഹൈ കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം  ലഭിച്ച പൊലീസ് പ്രൊട്ടക്ഷൻ വിധി നടപ്പിലാക്കിയിരുന്നു. അതിനെ എതിർത്ത് വിഘടിത വിഭാഗം നല്കിയ ഹർജി പരിഗണിക്കവെ സുപ്രീം കോടതി തന്നെ പള്ളി കേസ് എല്ലാം തീർത്തതല്ലേ എന്ന് നിരീക്ഷിച്ചു . ഓർത്തഡോക്സ് സഭക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റിന് വാദിക്കേണ്ട സാഹചര്യം പോലും ഉണ്ടാക്കാതെ സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു.

മലങ്കര ഓർത്തഡോക്‍സ്‌ ‌ സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ്‌ ഭദ്രസനത്തില്പ്പെട്ട മമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്‍സ്‌ പള്ളി മലങ്കര സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും, കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയായ ഡോ തോമസ്‌ മാർ  അത്തനാസിയോസിനാൽ നിയമിക്കുന്ന വൈദീകർക്ക് മാത്രമേ കര്മ്മങ്ങൾ നടത്താന്‍ പാടുള്ളൂ എന്നും ആവശ്യപ്പെട്ടുകൊണ്ട് ഓ എസ് 24/2013 ഹര്‍ജി നല്കുകയും. ഈ കേസിൽ ഉപ ഹര്‍ജിയായി  സി എം എ 12/2013 നല്കുകയും പ്രസ്തുത ആവശ്യങ്ങൾ പറവൂര്‍ ജില്ലാക്കോടതി 2014 ഓഗസ്റ്റ്‌ 14നു ഓർത്തഡോക്‍സ്‌ സഭാ വൈദീകര്‍ക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഈ വിധിപ്രകാരം എതിര്‍ കഷികൾ ആയ യാക്കോബായ സഭാ അംഗങ്ങള്ക്ക് പള്ളിയില്‍ പ്രവേശിക്കുകയോ വികാരിമാരെ തടസ്സം ചെയ്യുകയോ പാടില്ല.

എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ എത്തിയ വികാരിമാരെ പള്ളിയകത്തു പൂട്ടിയിടുകയും പിന്നീടു മൂവാറ്റുപുഴ ആര്‍ ഡി ഓ എത്തി നിയമ വിരുദ്ധമായി പള്ളി കസ്റ്റടിയിൽ എടുക്കുകയും പള്ളി പൂട്ടുകയും ചെയ്തു. മൂവാറ്റുപുഴ ആര്‍ ഡി ഓ യുടെ നിയമ വിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്തു ‌ ഓർത്തഡോക്‍സ്‌ സഭാ വൈദീകര്‍ സമര്‍പ്പിച്ച WP(c) 26196,26257/2014 ഹര്‍ജി്യും അതോടൊപ്പം യാക്കോബായ സഭ നല്കിയ 38588/2015 ഹര്‍ജി്യും കേരളാ ഹൈക്കോടതി സിംഗിൾ ബഞ്ച് ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് അനുകൂലമായി ഇക്കഴിഞ്ഞ 8 ജനുവരി 2016 നു വിധിക്കുകയുണ്ടായി. ആര്‍ ഡി ഓ ഏറ്റെടുത്ത നടപടി ഡിസ്മിസ് ചെയ്തും പള്ളിയിൽ റിസീവർ ഭരണം തുടര്ന്നും പള്ളി ആരാധനക്ക് തടസ്സം ഉണ്ടാക്കുന്നവരെ നീക്കുന്നതിനുള്ള പോലീസ് സഹായം റിസീവര്ക്കു നല്കിക്കൊണ്ടായിരുന്നു ഉത്തരവ്.

എന്നാൽ ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് യാക്കോബായ സഭാ WA 145,147/2016 ആയി കേരളാ ഹൈക്കോടതിയിലെ ചീഫ് ജസ്റിസ് ബഞ്ചിൽ ഹര്ജിയ നല്കുകയും. ഈ ഹരര്‍ജി നിലനില്ക്കു്ന്നത് അല്ല എന്ന് കണ്ടെത്തി സിംഗിള്‍ ബഞ്ച് ഉത്തരവ് എത്രയും വേഗത്തിൽ നടപ്പാക്കുകയാണ് വേണ്ടത് എന്ന നിര്ദ്ദേശത്തോടെ കേസ് 27 ജനുവരി 2016നു തള്ളി..

ഈ ഉത്തരവാണ് യാക്കോബായ വിഭാഗം ഇന്ന് (18.04.2016) ബഹു സുപ്രീം കോടതിയിൽ ചോദ്യം ചെയ്തത്. കേരളാ ഹൈക്കോടതിയുടെ WA 145,147/2016 ഉത്തരവിന് എതിരെ സമര്പി്ച്ച SLP(C) No. 10069-10073/2016 ഹര്‍ജികള്‍ എല്ലാം ഇന്ന് തള്ളി ഉത്തരവായിരിക്കുന്നത്. അതുമൂലം കേരളാ ഹൈക്കോടതി നല്കിയ പോലീസ് സംരക്ഷണ ഉത്തരവും ബഹു ജില്ലാക്കോടതി നല്കിയ 1934 ഭരണഘടന പ്രകാരം ഉള്ള വൈദീക നിയമന ഉത്തരവും നിലനില്ക്കുന്നതാണ് എന്നും. ഇനി അവ മറ്റൊരു വേദിയിലും ചോദ്യം ചെയ്യാനാവാത്ത വിധം അവസാനിച്ചിരിക്കുകയുമാണ്‌. പള്ളി കേസുകൾ  എല്ലാം 1995 ലെ ബഹു സുപ്രീം കോടതി ഉത്തരവോടെ അവസാനിച്ചതാണ് എന്നുള്ള നിരീക്ഷണവും ബഹു സുപ്രീം കോടതി ഈ കേസിൽ നടത്തി എന്നുള്ളത് പ്രത്യേകം പരാമർശിക്കേണ്ടതുമാണ്.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയർ  അഭിഭാഷകന്‍ ആയ സി ഏ സുന്ദരവും ഓർത്തഡോക്‍സ്‌ സഭയ്ക്ക് വേണ്ടി സീനിയർ  അഭിഭാഷകന്‍ കെ കെ വേണുഗോപാലും ഹാജരായി.